ഡാന്‍സ് വീഡിയോ വൈറലായി; നാല് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് സസ്പെന്ഷന്
|യൂണിഫോം ധരിക്കാതെ സാധാരണ ഡ്രസിലായിരുന്നു പൊലീസുകാരുടെ ഡാന്‍സ്
അയോധ്യ: ഡാന്‍സ് വീഡിയോ വൈറലായതിനെ തുടര്‍ന്ന് രാമജന്മഭൂമി സൈറ്റിൽ സുരക്ഷയുടെ ഭാഗമായി വിന്യസിച്ച നാല് വനിതാ പൊലീസ് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഭോജ്പുരി ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന കോണ്‍സ്റ്റബിള്‍മാരുടെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് സസ്പെന്ഷന്.
യൂണിഫോം ധരിക്കാതെ സാധാരണ ഡ്രസിലായിരുന്നു പൊലീസുകാരുടെ ഡാന്‍സ്. അഡീഷണൽ എസ്.പി (സെക്യൂരിറ്റി) പങ്കജ് പാണ്ഡെ വ്യാഴാഴ്ച സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോൺസ്റ്റബിൾമാരായ കവിത പട്ടേൽ, കാമിനി കുശ്വാഹ, കാശിഷ് സാഹ്നി, സന്ധ്യാ സിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) മുനിരാജ് ജി ഉത്തരവിട്ടത്.
#Ayodhya: महिला सिपाहियों के द्वारा बनाया गया 'पतली कमरिया तोरी' पर रील। महिला सिपाहियों का विडियो हुआ वायराल। @ayodhya_police pic.twitter.com/YGn8rlj5cU
— Rahul kumar Vishwakarma (@Rahulku18382624) December 16, 2022