India
വ്യാഴവും വെള്ളിയും രാജ്യവ്യാപക ബാങ്ക് പണിമുടക്ക്
India

വ്യാഴവും വെള്ളിയും രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

Web Desk
|
15 Dec 2021 4:28 PM GMT

യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ആണ് രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്

ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് നാളെ മുതല്‍. പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്​കരിക്കാനുള്ള കേന്ദ്ര സർക്കാരി​ന്‍റെ ബാങ്കിങ്‌ നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിസംബര്‍ 16, 17 തിയ്യതികളില്‍ ജീവനക്കാര്‍ പണിമുടക്കുന്നത്.

യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ആണ് രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ്​ സമരം​. പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്ക്‌ ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കും.

ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ്​ സമരമെന്ന്‌ സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാങ്കുകൾ സ്വകാര്യവത്​കരിച്ചാൽ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും കോർപറേറ്റുകൾക്ക്‌ ഉപയോഗിക്കാമെന്ന സ്ഥിതിയാകുമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

Related Tags :
Similar Posts