India

India
ജമ്മു കശ്മീരിൽ പൊലീസ് അഞ്ച് ഭീകരരെ വധിച്ചു

16 Jun 2023 5:04 AM GMT
നാല് ദിവസത്തിനിടെ ഏഴ് ഭീകരരെ വധിച്ചതായി കശ്മീർ പൊലീസ്
കുപ് വാര: ജമ്മു കശ്മീരിൽ അഞ്ച് ഭീകരരെ വധിച്ചു. കുപ്വാരയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. നാല് ദിവസത്തിനിടെ ഏഴ് ഭീകരരെ വധിച്ചതായി കശ്മീർ പൊലീസ് അറിയിച്ചു.
പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ സൈന്യം പുറത്ത് വിട്ടിട്ടില്ല. കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിലെ ജുമാഗുണ്ട് പ്രദേശത്ത് സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്തടീമും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.