India
പെന്‍സിലിനും മാഗിക്കും വരെ വില കൂടി; വിലക്കയറ്റത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഒന്നാം ക്ലാസുകാരി
India

പെന്‍സിലിനും മാഗിക്കും വരെ വില കൂടി; വിലക്കയറ്റത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഒന്നാം ക്ലാസുകാരി

Web Desk
|
3 Aug 2022 2:08 AM GMT

ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയാണ് കൃതി

ഡല്‍ഹി: വിലക്കയറ്റത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ഒന്നാം ക്ലാസുകാരി. ആറുവയസുകാരി കൃതി ദുബെയാണ് മോദിക്ക് കത്തെഴുതിയത്. പെന്‍സില്‍ വില കൂട്ടിയതിനാല്‍ ആവശ്യാനുസരണം പെന്‍സില്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ് തനിക്കുള്ളതെന്നും ചോദിക്കുമ്പോള്‍ അമ്മ തല്ലുന്നുവെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. സംഭവം സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയാണ് കൃതി. അരൂണ്‍ ഹാരി എന്ന വ്യക്തിയാണ് കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് .

കൃതിയുടെ കത്ത് ഇങ്ങനെ

' എന്‍റെ പേര് കൃതി ദുബേ. ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ചില സാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഞാനുപയോഗിക്കുന്ന പെന്‍സിലിന്‍റെയും റബ്ബറിന്‍റെയും വില പോലും കൂട്ടിയിരിക്കുന്നു. മാഗിയുടെ വിലയും കൂട്ടി. ഒരു പെന്‍സില്‍ ചോദിക്കുമ്പോള്‍ അമ്മ എന്നെ തല്ലുകയാണ്. ഞാനെന്ത് ചെയ്യണം. മറ്റ് വിദ്യാര്‍ഥികള്‍ എന്‍റെ പെന്‍സില്‍ മോഷ്ടിക്കുന്നുമുണ്ട്. 70 ഗ്രാമുള്ള ചെറിയ പാക്കറ്റ് മാഗിക്ക് 14 രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നു. 32 ഗ്രാം പാക്കറ്റിന്‍റെ വില ഏഴായും വര്‍ധിപ്പിച്ചു'

ഇത് തന്‍റെ മകളുടെ 'മന്‍ കി ബാത്ത്' ആണെന്നാണ് അഭിഭാഷകനായ പിതാവ് വിശാൽ ദുബെ പറഞ്ഞത്. അടുത്തിടെ സ്കൂളിൽ പെൻസിൽ നഷ്ടപ്പെട്ടതിന് അമ്മ അവളെ ശകാരിച്ചപ്പോൾ അവൾക്ക് ദേഷ്യം വന്നുവെന്നും വിശാല്‍ പറയുന്നു.

Similar Posts