അരാജകവാദി, അഴിമതിക്കാരന്, കരിദിനം... പാര്‍ലമെന്റില്‍ 65 വാക്കുകള്‍ക്ക് വിലക്ക്
|വിലക്കിയ വാക്കുകള്‍ ഇനിയും പാര്‍ലമെന്റില്‍ പറയുമെന്ന് പ്രതിപക്ഷ എംപിമാര്‍
ഡല്‍ഹി: പാര്‍ലമെന്റില്‍ 65 വാക്കുകള്‍ക്ക് വിലക്ക്. അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്ക്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പുറത്തിറക്കിയത്.
ലോക്സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും അൺപാർലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. വാക്കുകള്‍ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
തിങ്കളാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്റിലെ ചര്‍ച്ചക്കിടെ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.
വിലക്കിയ വാക്കുകള്‍ പാര്‍ലമെന്റില്‍ പറയുമെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാൻ വ്യക്തമാക്കി- "ഞാന്‍ ആ വാക്കുകള്‍ ഉപയോഗിക്കും. എന്നെ സസ്പെന്‍ഡ് ചെയ്യൂ. ജനാധിപത്യത്തിനായുള്ള പോരാട്ടമാണിത്".
പാര്‍ലമെന്റില്‍ വിലക്കിയ വാക്കുകള്‍
അഹങ്കാരം
അരാജകവാദി
അപമാനം
അസത്യം
ലജ്ജിച്ചു
ദുരുപയോഗം ചെയ്തു
മന്ദബുദ്ധി
നിസ്സഹായന്
ബധിര സര്‍ക്കാര്‍
ഒറ്റിക്കൊടുത്തു
രക്തച്ചൊരിച്ചിൽ
രക്തരൂഷിതം
ബോബ്കട്ട്
കോവിഡ് പരത്തുന്നയാള്‍
പാദസേവ
പാദസേവകന്‍
ചതിച്ചു
അടിമ
ബാലിശം
അഴിമതിക്കാരൻ
ഭീരു
ക്രിമിനൽ
മുതലക്കണ്ണീർ
കയ്യൂക്ക് രാഷ്ട്രീയം
ദല്ലാള്‍
കലാപം
കൊട്ടിഘോഷിക്കുക
സ്വേച്ഛാധിപത്യപരമായ
കളങ്കം
ഇരട്ട മുഖം
കഴുത
നാടകം
കണ്ണില്‍പൊടിയിടല്‍
വിഡ്ഢിത്തം
അസംബന്ധം
രാജ്യദ്രോഹി
ഓന്തിനെ പോലെ സ്വഭാവം മാറുന്നയാള്‍
ഗുണ്ടകൾ
ഗുണ്ടായിസം
കാപട്യം
സാമര്‍ഥ്യമില്ലാത്ത
ജയ്ചന്ദ്
വാചക കസര്‍ത്ത് നടത്തുന്നയാള്‍
കരിഞ്ചന്ത
കരിദിനം
ഖലിസ്ഥാനി
വിലപേശല്‍
രക്തദാഹി
നുണ
ലോലിപോപ്പ്
തെറ്റിദ്ധരിപ്പിക്കുക
നാട്യക്കാരന്‍
നികമ്മ (useless)
ചരടുവലിക്കുന്നവന്‍
വിവേകമില്ലാത്ത
ലൈംഗികാതിക്രമം
ശകുനി
ചാരവൃത്തി
ഏകാധിപതി
ഏകാധിപത്യം
അവാസ്തവം
വിനാശകാരി
വിശ്വാസഹത്യ