രാജ്യത്തെ 66 ശതമാനം പൗരന്മാരും വാക്‌സിന്‍ സ്വീകരിച്ചു: കേന്ദ്ര സര്‍ക്കാര്‍
|25 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചതായും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു
രാജ്യത്തെ 66 ശതമാനം യുവാക്കളും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എങ്കിലും സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 18 വയസ്സിന് മുകളിലുള്ള 66 ശതമാനം ആളുകള്‍ ഇതിനോടകം തന്നെ വാക്‌സിന്‍ സ്വീകരിച്ചതായും, ഇതില്‍ തന്നെ 25 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചതായും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു.
സെപ്റ്റംബറിലെ ആദ്യ 22 ദിവസങ്ങളില്‍ 18 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കിയതായി കേന്ദ്രം അറിയിച്ചു. അതേസമയം, രാജ്യത്ത് 31,923 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 282 പേര്‍ മരിച്ചു. 31,990 പേര്‍ക്ക് രോഗ മുക്തി.87 ദിവസത്തിന് ശേഷം ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നു. നിലവില്‍ 3,01,604 പേരാണ് ചികിത്സയിലുള്ളത്.
About 2/3rd of the adult population vaccinated with one dose- 66% of 18+ age group received at least one dose, almost a quarter of adult population have received both doses, it's an important milestone: Dr VK Paul, Member-Health, NITI Aayog pic.twitter.com/HyQiT8zbu3
— ANI (@ANI) September 23, 2021
282 പേര്‍ മരിച്ചതോടെ ആകെ മരണം 4,46,050 ആയി. ആകെ രോഗ മുക്തരുടെ എണ്ണം 3,28,15,731 ആണ്.24 മണിക്കൂറിനിടെ 71,38,205 പേര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വാക്സിന്‍ എടുത്തവരുടെ എണ്ണം 83,39,90,049 ആയി.