'ഞങ്ങള്‍ക്ക് എപ്പോഴാണ് സ്കൂള്‍ തുറക്കുക?'; കത്തയച്ച ആറാം ക്ലാസ്സുകാരിയെ ഫോണില്‍ വിളിച്ച് സ്റ്റാലിന്
|തന്റെ ഫോൺ നമ്പർ കത്തിൽ നൽകിയിരുന്നെന്നും എന്നാൽ അദ്ദേഹം തന്നെ നേരിട്ട് വിളിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും പ്രജ്ഞ പറഞ്ഞു
തമിഴ്നാട്ടിൽ മുതിർന്ന ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂൾ തുറന്നതിന് പിറകെ ചെറിയ ക്ലാസ്സുകൾ എന്നാണ് തുറക്കുക എന്നന്വേഷിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഒരു ആറാം ക്ലാസുകാരിയുടെ കത്ത് കിട്ടി. കത്തയച്ച കുട്ടിയെ നേരിട്ട് ഫോണിൽവിളിച്ച് ഞെട്ടിച്ചിരിക്കുകയാണ് എം.കെ സ്റ്റാലിൻ ഇപ്പോൾ.
ഹൊസൂർ ധർമപുരി ടൈറ്റൻ ടൗൺഷിപ്പിൽ താമസിക്കുന്ന രവിരാജൻ ഉദയകുമാരി ദമ്പതിമാരുടെ മകളായ പ്രജ്ഞയെയാണ് മുഖ്യമന്ത്രി നേരില്‍ വിളിച്ചത്. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ നിങ്ങൾക്കും സ്കൂളിൽ പോകാമെന്ന് സ്റ്റാലിൻ പ്രജ്ഞയെ അറിയിച്ചു.
മുഖ്യമന്ത്രി തന്നെ നേരിട്ട് വിളിച്ചതിന്റെ സന്തോഷത്തിലാണ് പ്രജ്ഞയിപ്പോൾ. തന്റെ ഫോൺ നമ്പർ കത്തിൽ നൽകിയിരുന്നു എന്നും എന്നാൽ അദ്ദേഹം തന്നെ നേരിട്ട് വിളിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും പ്രജ്ഞ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരത്തില്‍ തമിഴ്നാട്ടില്‍ മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ തുറന്നിരുന്നു. എന്നാല്‍ എല്‍.പി യു.പി,ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും ക്ലാസുകള്‍ തുറന്നിട്ടില്ല