India
ബെംഗളൂരുവിലെ ആറ് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി, പൊലീസ് പരിശോധന തുടരുന്നു
India

ബെംഗളൂരുവിലെ ആറ് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി, പൊലീസ് പരിശോധന തുടരുന്നു

ijas
|
8 April 2022 9:45 AM GMT

ബോംബ് ഭീഷണി സന്ദേശം ലഭിച്ച തൊട്ടുടനെ തന്നെ വിദ്യാര്‍ഥികളെയെല്ലാം തന്നെ സ്കൂളുകളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പൊലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ മെയില്‍ വഴിയാണ് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി വന്നതെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കമാല്‍ പാന്ത് പറഞ്ഞു. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് സ്കൂളുകളില്‍ പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുലകുണ്ടയിലെ ഡല്‍ഹി പബ്ലിക്ക് സ്കൂള്‍, ഇലക്ട്രോണിക് സിറ്റിയിലെ എബനെസര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, ഹെന്നൂരിലെ സെന്‍റ് വിന്‍സെന്‍റ് പല്ലോട്ടി സ്കൂള്‍, ഗോവിന്ദാപുരയിലെ ഇന്ത്യന്‍ പബ്ലിക്ക് സ്കൂള്‍, മഹാദേവപുരയിലെ ഗോപാലന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, മറാത്തഹള്ളിയിലെ ന്യൂ അക്കാദമി സ്കൂള്‍ എന്നിവക്ക് നേരെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

ബോംബ് ഭീഷണി സന്ദേശം ലഭിച്ച തൊട്ടുടനെ തന്നെ വിദ്യാര്‍ഥികളെയെല്ലാം തന്നെ സ്കൂളുകളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ഇ മെയില്‍ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് മാധ്യമങ്ങളെ അറിയിക്കാമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

Bengaluru Schools Get Bomb Threat Through Mail, Police Conduct Searches

Similar Posts