India
ഉത്തരാഖണ്ഡില്‍ ദുരിതപ്പെയ്ത്ത്; കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി 9 മരണം
India

ഉത്തരാഖണ്ഡില്‍ ദുരിതപ്പെയ്ത്ത്; കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി 9 മരണം

Web Desk
|
8 July 2022 6:12 AM GMT

ധേലാ നദിയിലാണ് എര്‍ട്ടിഗ കാര്‍ ഒഴുക്കില്‍പ്പെട്ടത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിനെ ദുരിതത്തിലാക്കി തോരാമഴ. കനത്ത മഴയില്‍ കാര്‍ പുഴയിലേക്ക് ഒലിച്ചുപോയി 9 മരണം. നൈനിറ്റാൾ ജില്ലയിലെ രാംനഗർ മേഖലയിലാണ് അപകടം. ധേലാ നദിയിലാണ് എര്‍ട്ടിഗ കാര്‍ ഒഴുക്കില്‍പ്പെട്ടത്.

11 പേരാണ് കാറിലുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തി. രാംനഗര്‍ കോട്ട്‌വാര്‍ റോഡില്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിന് സമീപ മേഖലയില്‍ ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. പഞ്ചാബില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ''അമിതവേഗതയിൽ വന്ന കാർ തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയില്ല. ശക്തമായ ഒഴുക്കിനെ തുടർന്ന് നദിയില്‍ കാർ ഒലിച്ചുപോയി'' ദൃക്സാക്ഷികള്‍ പറഞ്ഞു.



''മരിച്ചവരെയെല്ലാം തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. ജീവനോടെ രക്ഷിച്ച ഒരു പെൺകുട്ടിയെ രാംനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു'' കുമാവോണ്‍ റേഞ്ച് ഡിഐജി ആനന്ദ് ബരണ്‍ പറഞ്ഞു. ധേലാ നദിയില്‍ പാലം നിർമിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുന്‍പും ഇവിടെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അനുശോചനം പ്രകടിപ്പിച്ചു. ''മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടി ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. ദുഃഖിതരായ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു'' ധാമി ട്വീറ്റ് ചെയ്തു.



Similar Posts