India
India
മഹാരാഷ്ട്രയിൽ 15കാരനായ മുസ്ലിം ബാലനെ അടിച്ചുകൊന്ന നിലയിൽ കണ്ടെത്തി
|19 April 2023 12:34 PM GMT
ഹിന്ദുത്വരാണ് സംഭവത്തിന് പിറകിലെന്നാണ് ആരോപിക്കപ്പെടുന്നത്
മുംബൈ: മഹാരാഷ്ട്രയിലെ ബീഡിൽ 15കാരനായ മുസ്ലിം ബാലനെ അടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. ഹാഫിസ് മുർതസ ഷെയ്ഖിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഹാഫിസും സഹോദരിയും വിറക് തേടി പോയപ്പോൾ ഒരു സംഘം അവരെ ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് സഹായത്തിനായി ആർത്തുവിളിച്ച് സഹോദരി ഓടിപ്പോയി. പിന്നീട് തിരിച്ചെത്തിയപ്പോൾ സഹോദരന്റെ മൃതദേഹം മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാൽമുട്ട് വരെ നിലത്ത് തട്ടിക്കിടക്കുന്ന നിലയിലാണ് ഹാഫിസിന്റെ മൃതദേഹം കിടക്കുന്നത്.
ഹിന്ദുത്വരാണ് സംഭവത്തിന് പിറകിലെന്നാണ് ആരോപിക്കപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
A 15-year-old Muslim boy was found beaten to death in Maharashtra