India
![bribe, ED officer arrested, Bribe case of ed officer, latest malayalam news, കോഴ, ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ, എഡി ഓഫീസറുടെ കൈക്കൂലി കേസ്, ഏറ്റവും പുതിയ മലയാളം വാർത്ത bribe, ED officer arrested, Bribe case of ed officer, latest malayalam news, കോഴ, ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ, എഡി ഓഫീസറുടെ കൈക്കൂലി കേസ്, ഏറ്റവും പുതിയ മലയാളം വാർത്ത](https://www.mediaoneonline.com/h-upload/2023/11/02/1395586-.webp)
India
15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
![](/images/authorplaceholder.jpg?type=1&v=2)
2 Nov 2023 8:59 AM GMT
നോർത്ത് ഈസ്റ്റ് ഇംഫാൽ ഇ.ഡി ഓഫീസർ നവൽ കിഷോർ മീണയെയാണ് കസ്റ്റഡിയിലെടുത്തത്ത്
ജയ്പൂർ: രാജസ്ഥാനിൽ കൈക്കൂലി കേസിൽ ഇ.ഡി ഉദ്യോഗസ്ഥൻ എ.സി.ബി കസ്റ്റഡിയിൽ. നോർത്ത് ഈസ്റ്റ് ഇംഫാൽ ഇ.ഡി ഓഫീസർ നവൽ കിഷോർ മീണയെയാണ് കസ്റ്റഡിയിലെടുത്തത്ത്. രാജസ്ഥാൻ എ.സി.ബിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇടനിലക്കാരനായ ബാബുലാൽ മീണ വഴി നവൽ കിഷോർ 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എ.സി.ബി കസ്റ്റഡിയിലെടുത്ത ഇരുവരെയും ജയ്പൂർ എ.സി.ബി ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് എ.സി.ബി നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയിരുന്നു.
നവൽ കിഷോർ മീണയും ബാബുലാൽ മീണയും കൈക്കൂലി വാങ്ങിയെന്നാണ് പരാതിക്കാരന്‍റെ ആരോപണം. കേസ് തള്ളുന്നതിനും അറസ്റ്റ് ചെയ്യാതിരിക്കുന്നതിനും സ്വത്ത് കണ്ടുകെട്ടുന്നതിനും പകരമായാണ് ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതെന്നാണ് രാജസ്ഥാൻ എസിബിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.