India
India
മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; മഹാരാഷ്ട്ര വ്യവസായിക്ക് നഷ്ടമായത് ഒരു കോടി
|10 Nov 2022 9:54 AM GMT
നവംബർ 6-7 തിയ്യതികളിലായി ഫോൺ ഹാക്ക് ചെയ്ത് നെറ്റ് ബാങ്കിംഗ് വഴി പണം ട്രാൻസ്ഫർ ചെയ്യപ്പെടുകയായിരുന്നുവെന്നു പൊലീസ്
താനെ: മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതോടെ മഹാരാഷ്ട്ര താനെയിലെ വ്യവസായിക്ക് നഷ്ടമായത് 99.50 ലക്ഷം രൂപ. വാഗ്ൾ എസ്‌റ്റേറ്റ് പൊലീസാണ് വ്യാഴാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.
നവംബർ 6-7 തിയ്യതികളിലായി ഫോൺ ഹാക്ക് ചെയ്ത് നെറ്റ് ബാങ്കിംഗ് വഴി പണം ട്രാൻസ്ഫർ ചെയ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഐപിസി, ഇൻഫോർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
A businessman in Thane, Maharashtra lost Rs 99.50 lakh after his mobile phone was hacked