India
![A differently-abled student was expelled from the JNU hostel A differently-abled student was expelled from the JNU hostel](https://www.mediaoneonline.com/h-upload/2023/09/07/1387295-faruque-alam.webp)
India
ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ജെ.എൻ.യു ഹോസ്റ്റലിൽനിന്ന് പുറത്താക്കി
![](/images/authorplaceholder.jpg?type=1&v=2)
7 Sep 2023 7:19 AM GMT
നാല് വർഷം മുമ്പ് ഫീസ് വർധനക്കെതിരെ പ്രതിഷേധിച്ചതിനാണ് ബിഹാർ സ്വദേശിയായ ഫാറൂഖ് ആലത്തെ പുറത്താക്കിയത്.
ന്യൂഡൽഹി: ജെ.എൻ.യുവിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ഹോസ്റ്റലിൽനിന്ന് പുറത്താക്കി. ഗവേഷക വിദ്യാർഥിയായ ബിഹാർ സ്വദേശി ഫാറൂഖ് ആലത്തെയാണ് പുറത്താക്കിയത്. ആലത്തെ ഹോസ്റ്റർ വാർഡനും എ.ബി.വി.പി പ്രവർത്തകരും ചേർന്ന് ക്രുരമായി മർദിച്ചെന്നും വിദ്യാർഥികൾ പറഞ്ഞു. നാല് വർഷം മുമ്പ് ഫീസ് വർധനക്കെതിരെ പ്രതിഷേധിച്ചതിനാണ് സർവകലാശാല ആലത്തെ പുറത്താക്കിയത്.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ കാവേരി ഹോസ്റ്റലിലാണ് സംഭവം. നാല് വർഷം മുമ്പ് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെ കുറിച്ച് ആലത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി നൽകിയെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോസ്റ്റലിൽനിന്ന് പുറത്താക്കിയത്.