India
A teacher who tricked and married a 17-year-old student was arrested in Andhra Pradesh

ചലപതി 

India

17കാരിയായ വിദ്യാർഥിയെ കബളിപ്പിച്ച് വിവാഹം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

Web Desk
|
2 April 2023 6:50 AM GMT

നേരത്തെ വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമായ ചലപതി പ്ലസ്ടു ക്ലാസിൽ പഠിക്കുന്ന 17കാരിയെ വശത്താക്കുകയായിരുന്നു

ചിറ്റൂർ(ആന്ധ്രപ്രദേശ്): 17കാരിയായ വിദ്യാർഥിയെ കബളിപ്പിച്ച് വിവാഹം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. ചിറ്റൂർ ജില്ലയിലെ ഗംഗാവരം മണ്ഡൽ പ്രദേശത്ത് നടന്ന സംഭവത്തിൽ ചലപതി(33) ആണ് അറസ്റ്റിലായത്. പ്രൈവറ്റ് ഇൻറർ കോളേജ് അധ്യാപകനായ ഇയാളെ പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത് പ്രകാരം, നേരത്തെ വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമായ ചലപതി പ്ലസ്ടു ക്ലാസിൽ പഠിക്കുന്ന 17കാരിയെ വശത്താക്കുകയായിരുന്നു. ബുധനാഴ്ച വാർഷിക പരീക്ഷ കഴിഞ്ഞ ശേഷം ഇയാൾ പെൺകുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും തന്നെ വിശ്വസിക്കണമെന്നും അവളെ നോക്കിക്കൊള്ളാമെന്നും പറഞ്ഞുവെന്നും എസ്.ഐ. സുധാകർ റെഡ്ഡി എ.എൻ.ഐയോട് വ്യക്തമാക്കി.

'അവർ രണ്ട് പേരും ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. പിന്നീട് ചലപതിയുടെ പെരുമാറ്റം മാറിയത് പെൺകുട്ടി ശ്രദ്ധിച്ചു. ഇതോടെ കുട്ടി മാതാപിതാക്കളെ വിളിച്ച് മുഴുവൻ കാര്യങ്ങളും അറിയിച്ചു. ശേഷം പെൺകുട്ടി മാതാപിതാക്കളോടൊപ്പം വ്യാഴാഴ്ച ഗംഗാവരം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി, ഇതോടെ കുറ്റപത്രം തയ്യാറാക്കി' പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും പറഞ്ഞു.

A teacher who tricked and married a 17-year-old student was arrested in Andhra Pradesh

Similar Posts