India
കശ്മീർ മുതൽ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ ഓടി; ഒഴിവായത് വൻ ദുരന്തം -വീഡിയോ
India

കശ്മീർ മുതൽ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ ഓടി; ഒഴിവായത് വൻ ദുരന്തം -വീഡിയോ

Web Desk
|
25 Feb 2024 6:16 AM GMT

ട്രെയിൻ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചതായാണ് വിവരം

ന്യൂഡൽഹി: ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടി. കശ്മീരിലെ കത്വാ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ നീങ്ങിയത്. ഏറെ പണിപ്പെട്ട് പഞ്ചാബിലെ മുകേരിയനിൽ വെച്ചാണ് ട്രെയിൻ നിർത്തിയത്.

ഏകദേശം 60 കിലോമീറ്റർ ദൂരമുണ്ട് ഈ സ്ഥലങ്ങൾ തമ്മിൽ. വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

‘കത്വാ സ്റ്റേഷനിൽ നിർത്തിയിരുന്ന ചരക്ക് ട്രെയിൻ പത്താൻകോട്ടിലേക്കുള്ള ചരിവ് കാരണം ഡ്രൈവറില്ലാതെ തനിയെ നീങ്ങുകയായിരുന്നു. പഞ്ചാബിലെ മുകേരിയനിലെ ഉച്ചി ബസ്സിക്ക് സമീപം ട്രെയിൻ നിർത്തി. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്’ -ജമ്മുവിലെ ഡിവിഷണൽ ട്രാഫിക് മാനേജറെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ആളില്ലാ ട്രെയിൻ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചതായാണ് വിവരം. സംഭവത്തിൻ്റെ വീഡിയോ വൈറലായിട്ടുണ്ട്. ചരക്ക് ട്രെയിൻ അതിവേഗം സ്റ്റേഷനിലൂടെ കടന്നുപോകുന്നത് വീഡിയോയിൽ കാണാം.



Similar Posts