India
S.Jaihankar_Foreign minister of India
India

ഫലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം അനിവാര്യം: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

Web Desk
|
18 Feb 2024 11:32 AM GMT

ജർമനിയിലെ മ്യൂണിക്കിൽ നടന്ന സുരക്ഷാ കോൺഫറൻസിലെ ഇൻററാക്ടീവ് സെഷനിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.

ഫലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും ഇന്ത്യ പതിറ്റാണ്ടുകളായി അതിന് ശ്രമിക്കുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ജർമനിയിലെ മ്യൂണിക്കിൽ നടന്ന സുരക്ഷാ കോൺഫറൻസിലെ ഇൻററാക്ടീവ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദ്വിരാഷ്ട്ര പരിഹാരത്തെ മറ്റു രാജ്യങ്ങളും ഇപ്പോൾ പിന്തുണക്കുന്നുണ്ട്. അടിയന്തരമായി ഇത്തരത്തിൽ പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യമെന്നും എസ്. ജയശങ്കർ പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് എന്നിവരും കോൺഫറൻസിൽ സന്നിഹിതരായിരുന്നു.

ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരവാദമാണെന്ന് വിദേശകാര്യ മന്ത്രി വിശേഷിപ്പിച്ചു. അതേസമയം, തിരിച്ച് ആക്രമിക്കുമ്പോൾ ഇസ്രായേലിന് മാനുഷിക പരിഗണന പാലിക്കാൻ ബാധ്യതയുണ്ട്. സാധാരണക്കാരായ ആളുകൾക്ക് പരിക്കേൽക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തണമെന്നും ജയശങ്കർ വ്യക്തമാക്കി.

ഇസ്രായേൽ - ഫലസ്തീൻ സംഘർഷത്തിൽ വ്യത്യസ്ത മാനങ്ങളുണ്ട്. അവയെ പ്രധാനമായും നാലായി തരംതിരിക്കാം.

ഒന്നാമത്തേത് ഒക്‌ടോബർ 7-ന് നടന്നത് തീവ്രവാദമാണ്. മുന്നറിയിപ്പുകളോ ന്യായീകരണങ്ങളോ വിശദീകരണങ്ങളോ അതിനുണ്ടായിരുന്നില്ല.

രണ്ടാമത്തേത് ആക്രമണങ്ങളിൽ മാനുഷിക നിയമം പാലിക്കാൻ ഇസ്രായേലിന് ബാധ്യതയുണ്ട്. ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നതാണ് മൂന്നാമത്തേത്. മാനുഷിക രീതിയിലുള്ള ശാശ്വത പരിഹാരം ഈ പ്രശ്നത്തിന് ഉണ്ടാവണമെന്നാതാണ് നാലാമത്തെ കാര്യം. അല്ലങ്കിൽ ഈ പ്രശ്നം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts