ദൈവാനുഗ്രഹമുള്ളതുകൊണ്ടാണ് എഎപി സർക്കാരിന് സൗജന്യ വൈദ്യുതി നൽകാന് സാധിക്കുന്നതെന്ന് കെജ്രിവാള്
|വെള്ളിയാഴ്ച ബിജ്വാസൻ മണ്ഡലത്തിലെ മഹിപാൽപൂർ ഏരിയയിലെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഡല്‍ഹി: ദൈവത്തിന്റെ അനുഗ്രഹമുള്ളതുകൊണ്ടാണ് തന്റെ സര്‍ക്കാരിന് 24 മണിക്കൂറും സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ സാധിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. വെള്ളിയാഴ്ച ബിജ്വാസൻ മണ്ഡലത്തിലെ മഹിപാൽപൂർ ഏരിയയിലെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഎപി ഭരിക്കുന്ന ഡൽഹിയും പഞ്ചാബും മാത്രമാണ് സൗജന്യമായി വൈദ്യുതി നല്‍കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളിൽ ആളുകൾ ഉയർന്ന ബില്ലുകൾ അടയ്ക്കുകയും മണിക്കൂറുകളോളം പവർ കട്ട് നേരിടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോളനികളിൽ റോഡുകളും അഴുക്കുചാലുകളും കുടിവെള്ള പൈപ്പ് ലൈനുകളും നൽകുന്നതിന് 70 വർഷമായി മറ്റ് പാർട്ടികൾ ചെയ്തതിനേക്കാൾ കൂടുതൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് എഎപി കൺവീനർ പറഞ്ഞു.വിദ്യാഭ്യാസം, വൈദ്യസഹായം, വെള്ളം, വൈദ്യുതി എന്നിവ സൗജന്യമായി നൽകിയിട്ടും ഡൽഹി മികച്ച സംസ്ഥാനമായി മാറിയത് സത്യസന്ധമായ ഒരു സർക്കാരിന്റെ കീഴിലായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
"ജനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും സംസാരിക്കുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ചും എനിക്കറിയില്ല. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് എഎപി പ്രവർത്തിക്കുന്നത്. രാഷ്ട്രീയം ചെയ്യാനല്ല, രാഷ്ട്രത്തെ സേവിക്കാനും കെട്ടിപ്പടുക്കാനുമാണ് ഞങ്ങൾ രാഷ്ട്രീയത്തിലുള്ളത്," കെജ്രിവാള് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ എല്ലാവർക്കും നല്ല വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും ഉറപ്പാക്കിയില്ലെങ്കിൽ ഇന്ത്യക്ക് 'വിശ്വഗുരു' (ലോക നേതാവ്) ആകാൻ കഴിയില്ലെന്ന് കെജ്രിവാൾ പറഞ്ഞു.തന്റെ സർക്കാരിന്റെ പാതയിൽ തടസങ്ങൾ സൃഷ്ടിച്ചിട്ടും ജനകേന്ദ്രീകൃത വികസനവും ക്ഷേമ പ്രവർത്തനങ്ങളും തുടരുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അവകാശപ്പെട്ടു.