India
സംഘടന സംവിധാനം ശക്തമാക്കാനൊരുങ്ങി എ.എ.പി; ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ്
India

സംഘടന സംവിധാനം ശക്തമാക്കാനൊരുങ്ങി എ.എ.പി; ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ്

Web Desk
|
19 Dec 2022 1:56 AM GMT

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനം നടത്തുന്നതിന് സംസ്ഥാന ഘടകങ്ങൾക്ക് പാർട്ടി ദേശീയ നേതൃത്വം നിർദേശം നൽകി

ന്യൂഡൽഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന സംവിധാനം ശക്തമാക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടി ശക്തമായി മത്സര രംഗത്ത് ഉണ്ടാകും. എഎപി ദേശീയ കൗൺസിൽ യോഗത്തിന്റെതാണ് തീരുമാനം.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറുകയാണ് ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം. ആറ് മാസത്തിനകം രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമെത്തുന്ന വിധത്തിൽ സംഘടന സംവിധാനം ശക്തമാക്കും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനം നടത്തുന്നതിന് സംസ്ഥാന ഘടകങ്ങൾക്ക് പാർട്ടി ദേശീയ നേതൃത്വം നിർദേശം നൽകി.

ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ആം ആദ്മി പാർട്ടി ആരംഭിച്ചു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാനാണ് പാർട്ടി ആഹ്വാനം. ചൈനീസ് അതിക്രമം, വിലക്കയറ്റം ,തൊഴിലില്ലായ്മ എന്നീ വിഷയങ്ങൾ ഉയർത്തി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും എഎപി തീരുമാനിച്ചു.

Similar Posts