India
ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ആപ്പ് മുന്നേറ്റമെന്ന് എക്‌സിറ്റ്‌പോൾ
India

ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ആപ്പ് മുന്നേറ്റമെന്ന് എക്‌സിറ്റ്‌പോൾ

Web Desk
|
5 Dec 2022 2:48 PM GMT

68 സീറ്റുകളുള്ള ഹിമാചൽ പ്രദേശിൽ കേവല ഭൂരിപക്ഷത്തോടെ ബിജെപി ഭരണം തുടരുമെന്നും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സർവേ ഫലങ്ങൾ പറയുന്നു.

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആംആദ്മി പാർട്ടി പിടിച്ചെടുക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. എ.എ.പി - 149-171, ബി.ജെ.പി 69-71, കോൺഗ്രസ് 3-7, മറ്റുള്ളവർ 5-9 എന്നാണ് ഇന്ത്യ ടുഡേ പ്രവചനം. എ.എ.പി - 146-156, ബി.ജെ.പി 84-94, കോൺഗ്രസ് 6- 10, മറ്റുള്ളവർ 0- 4 എന്നിങ്ങനെ സീറ്റുകൾ നേടുമെന്ന് ടൈംസ് നൗവും പ്രവചിക്കുന്നു. എ.എ.പി 149-171 സീറ്റുകളും ബി.ജെ.പി 69-91ഉം കോൺഗ്രസ് 3-7 ഉം മറ്റുള്ളവർ 5-9 ഉം സീറ്റുകൾ നേടുമെന്ന് ആജ് തക് സർവേ പറയുന്നു.

അതേസമയം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. ?ബിജെപി നില മെച്ചപ്പെടുത്തുമെന്നും കോൺഗ്രസിന് സീറ്റുകൾ നഷ്ടമാവുമെന്നും ആം ആദ്മി പാർട്ടി പ്രഭാവം ഗുജറാത്തിൽ ഇല്ലെന്നും സർവേ പറയുന്നു. ഗുജറാത്തിൽ ബിജെപി 128- 148 സീറ്റുകളോടെ അധികാരം നിലനിർത്തുമെന്നാണ് റിപ്പബ്ലിക്- പി മാർക്യു സർവേ. കോൺ?ഗ്രസ് 30-42 സീറ്റുകളും ആം ആദ്മി പാർട്ടി 2-10 സീറ്റുകളും നേടുമെന്നും റിപ്പബ്ലിക് സർവേ പറയുന്നു.

68 സീറ്റുകളുള്ള ഹിമാചൽ പ്രദേശിൽ കേവല ഭൂരിപക്ഷത്തോടെ ബിജെപി ഭരണം തുടരുമെന്നും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സർവേ ഫലങ്ങൾ പറയുന്നു. അധികാരത്തിന് 35 സീറ്റുകൾ വേണമെന്നിരിക്കെ ബിജെപി 38 സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗ സർവേ. കോൺഗ്രസിന് 28ഉം മറ്റുള്ളവർക്ക് രണ്ടും സീറ്റുകൾ ലഭിക്കുമ്പോൾ എഎപി പൂജ്യരാവുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. ബിജെപി 32-40, കോൺഗ്രസ് 27-34, മറ്റുള്ളവർ 1-2, എഎപി - 0 എന്നാണ് ന്യൂസ് എക്‌സ് സർവേ. ബിജെപി 34-39, കോൺഗ്രസ് 28-33, എഎപി 0-1, മറ്റുള്ളവർ 1-4 സീറ്റുകൾ നേടുമെന്ന് റിപ്പബ്ലിക് എക്‌സിറ്റ് പോളും പ്രവചിക്കുന്നു.

Similar Posts