India
Abdul Nazer Mahdani in supreme court against 60 lakh for escort

മഅ്ദനി

India

കേരളത്തില്‍ വരാന്‍ സുരക്ഷാ ചെലവായി 60 ലക്ഷം ചുമത്തിയതിനെതിരെ മഅ്ദനി സുപ്രിംകോടതിയിൽ

Web Desk
|
27 April 2023 6:19 AM GMT

മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് മഅ്ദനിക്കു വേണ്ടി ഹാജരായത്.

ഡല്‍ഹി: കേരളത്തിൽ വരാന്‍ സുരക്ഷാ ചെലവിനായി വൻതുക ഈടാക്കാനുള്ള കര്‍ണാടക പൊലീസിന്‍റെ തീരുമാനത്തിനെതിരെ അബ്ദുന്നാസര്‍ മഅ്ദനി സുപ്രിംകോടതിയിയിൽ. സുരക്ഷാ ചെലവായി 60 ലക്ഷം രൂപ നൽകുന്നതിൽ ഇളവ് നൽകണമെന്നാണ് ആവശ്യം. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് മഅ്ദനിക്കു വേണ്ടി ഹാജരായത്.

20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പ്രത്യേക അപേക്ഷ നൽകാനും കർണാടക സർക്കാരിന് ഒരു പകർപ്പ് നൽകാനും കോടതി നിർദേശിച്ചു.

കർണാടകയുടേത് പക പോക്കലാണെന്ന് പി.ഡി.പി നേതാക്കള്‍ പറഞ്ഞു. മുൻപ് മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരുന്നതിനും വലിയ തുക ഈടാക്കിയിരുന്നു. അപ്പോഴും കോടതിയെ സമീപിച്ച് ഇളവ് നേടുകയായിരുന്നു.

ഏപ്രിൽ 20ന് കർണാടക പൊലീസ് മഅ്ദനിയുടെ വീട്ടിലും അൻവാർശേരിയിലും പരിശോധന നടത്തിയിരുന്നു. മഅ്ദനി കേരളത്തിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന. കർണാടകയിലെ ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാർശേരിയിലെത്തിയത്.



Similar Posts