ജോലി വാഗ്ദാനം നൽകി 17കാരിയെ ഹോട്ടൽമുറിയിലെത്തിച്ച് പീഡിപ്പിച്ചു;മുൻ ഐബി ഉദ്യോഗസ്ഥൻ ഒളിവിൽ
|കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കൂടിയായ 60കാരൻ ഒളിവിലാണ്
പതിനേഴുകാരിയെ മുൻ ഐബി ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തതായി പരാതി. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടൽമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കൂടിയായ 60കാരൻ ഒളിവിലാണ്. ഇയാളെ പിടികൂടാൻ അന്വേഷണ സംഘത്തിന് രൂപം നൽകിയതായി പൊലീസ് പറയുന്നു.
ഡൽഹിയിലെ കരോൾ ബാഗിൽ തിങ്കളാഴ്ചയാണ് സംഭവം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പതിനേഴുകാരി ബ്യൂട്ടീഷൻ കോഴ്സ് ചെയ്യുകയാണ്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് പരാതി. തുടർന്ന് 60കാരൻ ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
വനിതാദിനത്തിൽ നടന്ന കാര്യം പെൺകുട്ടി വെളിപ്പെടുത്താൻ തയ്യാറായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെൺകുട്ടിയുടെ പരാതിയിൽ ബലാത്സംഗം,പോക്സോ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.