മന്‍ കി ബാത്തിന്‍റെ നൂറാം എപ്പിസോഡില്‍ പങ്കെടുത്തില്ല: 36 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി
|ചണ്ഡിഗഡ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങിലെ 36 വിദ്യാർഥികൾക്കെതിരെയാണ് നടപടി
ചണ്ഡിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിന്‍റെ നൂറാം എപ്പിസോഡിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥികൾക്കെതിരെ നടപടി. ചണ്ഡിഗഡ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എഡ്യൂക്കേഷനിലെ 36 നഴ്സിങ് വിദ്യാർഥികൾക്കെതിരെയാണ് നടപടി. ഒരാഴ്ച ഹോസ്റ്റലിനു പുറത്തു പോകുന്നതിൽ നിന്നു വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ വിലക്കി.
ഏപ്രില്‍ 30ന് നടന്ന മന്‍ കി ബാത്ത് 100-ാം എപ്പിസോഡില്‍ നിർബന്ധമായി പങ്കെടുക്കണമെന്ന് പി.ജി.ഐ.എം.ഇ.ആർ ഡയറക്ടർ 1, 3 വർഷ നഴ്സിങ് വിദ്യാർഥികൾക്കു നിർദേശം നല്‍കിയിരുന്നു. ഒന്നാം വര്‍ഷത്തിലെ 28ഉം മൂന്നാം വര്‍ഷത്തിലെ 8ഉം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടിയെടുത്തത്. അച്ചടക്ക നടപടിയാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. സുഖ്പാല്‍ കൌര്‍ കത്തില്‍ പറയുന്നു.
സ്വേച്ഛാധിപത്യപരമായ നടപടിയാണിതെന്ന് ചണ്ഡിഗഡ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ലുബാന വിമര്‍ശിച്ചു. 36 പെൺകുട്ടികളെയാണ് ശിക്ഷിച്ചത്. ഭരണകൂടത്തിന്റെ സമ്മർദത്തെ തുടർന്നാണ് ഈ നടപടി. വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്ന എന്തെങ്കിലും തുടര്‍നടപടിയുണ്ടായാല്‍ യൂത്ത് കോൺഗ്രസ് മിണ്ടാതിരിക്കില്ലെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും മനോജ് ലുബാന പറഞ്ഞു.
Summary- 36 students of Chandigarh’s National Institute of Nursing Education have been barred from stepping out of the hostel for a week after they failed to attend a programme were Prime Minister Narendra Modi’s 100th episode of Mann Ki Baat was screened on April 30.