India
രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു; നാലാം തരംഗത്തിന്‍റെ സൂചനയല്ലെന്ന് ഐ.സി.എം.ആർ
India

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു; നാലാം തരംഗത്തിന്‍റെ സൂചനയല്ലെന്ന് ഐ.സി.എം.ആർ

Web Desk
|
6 Jun 2022 7:57 AM GMT

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. 24 മണിക്കൂറിനിടെ 4370 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാലാം തരംഗത്തിന്‍റെ സൂചനയില്ലെന്ന് ഐ.സി.എം.ആർ വ്യക്തമാക്കി.

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. നാലാം തരംഗത്തിന്‍റെ സൂചനയല്ല ഇതെന്ന് ഐ.സി.എം.ആർ. അഡീഷണൽ ഡയറക്ടർ ജനറൽ സമീരൻ പാണ്ഡ പറഞ്ഞു. ജില്ലാതലത്തിൽ ജാഗ്രത പാലിക്കണം. അഞ്ചു സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളിൽ മാത്രമാണ് കേസുകൾ വർധിക്കുന്നതെന്നും ഈ സംസ്ഥാനങ്ങളിൽ മൊത്തത്തിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗവ്യാപനം റിപ്പോർട്ട് ചെയുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. 24,052 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 15 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5,24,692 ആയി.

Related Tags :
Similar Posts