India
ഹിന്ദു മതത്തെ അവഹേളിക്കുന്നുവെന്ന് ഹിന്ദു ജനജാഗ്രതി സമിതിയുടെ പരാതി; വീർദാസിന്റെ ബംഗളൂരു ഷോ ഒഴിവാക്കി
India

ഹിന്ദു മതത്തെ അവഹേളിക്കുന്നുവെന്ന് ഹിന്ദു ജനജാഗ്രതി സമിതിയുടെ പരാതി; വീർദാസിന്റെ ബംഗളൂരു ഷോ ഒഴിവാക്കി

Web Desk
|
10 Nov 2022 1:44 PM GMT

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹിന്ദു സ്ത്രീകൾക്കുമെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതായി ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചതായി പൊലീസ്

ബംഗളൂരു: ഹിന്ദു മതത്തെ അവഹേളിക്കുന്നുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് ആക്ടറും കൊമേഡിയനുമായ വീർദാസിന്റെ ബംഗളൂരുവിലെ സ്റ്റാൻഡ് അപ് ഷോ ഒഴിവാക്കി. ഹിന്ദു ജനജാഗ്രതി സമിതി വീർദാസിനെതിരെ പരാതിയുമായെത്തിയതിനെ തുടർന്നാണ് നടപടി. നവംബർ 11ന് മല്ലേശ്വരത്തെ ചൗധിയ മെമ്മോറിയൽ ഹാളിലായിരുന്നു ഷോ നടക്കേണ്ടിയിരുന്നത്. ഷോ ഒഴിവാക്കിയ വിവരം വീർദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. 'ജനങ്ങളേ... ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ മൂലം ബംഗളൂരു ഷോ മാറ്റിവെക്കുന്നു. പുതിയ വിവരങ്ങളും തിയ്യതിയും ഉടൻ അറിയിക്കും. ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു' താരം കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹിന്ദു സ്ത്രീകൾക്കുമെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതായി മോഹൻ ഗൗഡ നേതൃത്വം നൽകുന്ന എച്ച്.ജെ.എസ് ആരോപിച്ചതായി പൊലീസ് അറിയിച്ചു.

'തന്റെ പരിപാടിക്കിടെ ദാസ് പറഞ്ഞു; ഇന്ത്യയിൽ സ്ത്രീകളെ നാം പകൽ ആരാധിക്കുന്നു, രാത്രി ബലാത്സംഗം ചെയ്യുന്നു, ഇതുമായി ബന്ധപ്പെട്ട് ഡൽഹി-മുംബൈ പൊലീസ് സ്‌റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡ് പ്രകാരം ഇത് ഗുരുതര കുറ്റമാണ്' എച്ച്‌ജെഎസ്സിന്റെ പരാതിയിൽ പറഞ്ഞു.

വിവാദ വ്യക്തിലെ ബംഗളൂരു പോലുള്ള വൈകാരിക പ്രദേശത്ത് പരിപാടി അനുവദിക്കാൻ പാടില്ലെന്ന് ഗൗഡ മുമ്പ് പറഞ്ഞിരുന്നു. കർണാടക നിലവിൽ പല സാമുദായിക പ്രശ്‌നങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ടെന്നിരിക്കെ ഇത്തരം പരിപാടികൾ അനുവദിക്കരുതെന്നും പരാതിയിൽ പറഞ്ഞു.

Actor-comedian Vir Das' stand-up show in Bengaluru canceled after complaint of insulting Hindu religion

Similar Posts