India
രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം
India

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം

Web Desk
|
30 Oct 2024 6:58 AM GMT

ചികിത്സയ്ക്കായി ആറ് ആഴ്ചത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്

​ബെം​ഗളൂരു: രേണുകസ്വാമി വധക്കേസിൽ കന്നട നടൻ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി ആറ് ആഴ്ചത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് താരം ജാമ്യം തേടിയത്.

ദര്‍ശന്റെ രണ്ട് കാലുകള്‍ക്കും മരവിപ്പ് അനുഭവപ്പെടുന്നുവെന്നും, മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താനായി ജാമ്യം അനുവദിക്കണമെന്നും നടന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തിൻ്റെ അപേക്ഷയെ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തിരുന്നു. ശസ്ത്രക്രിയ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്താവുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിചാരണത്തടവുകാരന് എവിടെ ചികിത്സ നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടിയുടെ ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

ചിത്രദുർഗയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ചാണ് ദർശൻ്റെ നിർദ്ദേശപ്രകാരം ജൂൺ 9ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദർശന് ആക്രമണത്തിൽ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Similar Posts