India
രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയില്‍ നടി സ്വര ഭാസ്കര്‍
India

രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയില്‍ നടി സ്വര ഭാസ്കര്‍

Web Desk
|
1 Dec 2022 7:10 AM GMT

മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് സ്വര ഭാസ്കര്‍ യാത്രയുടെ ഭാഗമായത്

ഭോപ്പാല്‍: കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയില്‍ നടി സ്വര ഭാസ്കര്‍ പങ്കെടുത്തു. മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് സ്വര ഭാസ്കര്‍ യാത്രയുടെ ഭാഗമായത്. രാഹുലിനൊപ്പം നടക്കുന്ന സ്വരയുടെ ചിത്രം കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചു-

"ഇന്ന് പ്രശസ്ത നടി സ്വര ഭാസ്കര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യം ഈ യാത്രയെ വിജയകരമാക്കുന്നു"- എന്നാണ് ട്വീറ്റ്.

ആനുകാലിക വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന നടിയാണ് സ്വര ഭാസ്കര്‍. സംഘപരിവാര്‍ ആശയങ്ങളുടെ കടുത്ത വിമര്‍ശകയാണ്. അമോൽ പലേക്കർ, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെൻ, സുശാന്ത് സിങ്, മോന അംബേഗോങ്കർ, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങി നിരവധി സിനിമാ താരങ്ങൾ ഇതിനകം രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നു. ഹോളിവുഡ് താരം ജോൺ കുസാക്കും കോണ്‍ഗ്രസിന്‍റെ യാത്രയ്ക്ക് പിന്തുണ അറിയിച്ചു.

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉജ്ജയിനിൽ നിന്ന് പുനരാരംഭിച്ച ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ അഗർ മാൾവ ജില്ലയിലേക്ക് നീങ്ങുകയാണ്. മധ്യപ്രദേശിൽ നിന്ന് ഡിസംബർ നാലിന് യാത്ര രാജസ്ഥാനിൽ പ്രവേശിക്കും. നവംബർ 23ന് മഹാരാഷ്ട്രയിൽ നിന്നാണ് മാര്‍ച്ച് മധ്യപ്രദേശിലേക്ക് പ്രവേശിച്ചത്.

Summary- Actor Swara Bhasker today took part in Congress's Bharat Jodo Yatra in Madhya Pradesh's Ujjain with party leader Rahul Gandhi.

Similar Posts