'അദാനിയുടെ പോര്‍ട്ടില്‍ നിന്ന് പിടിച്ചത് 21,000 കോടിയുടെ മയക്കുമരുന്ന്.. എവിടെ എന്‍സിബി, ഇ.ഡി, സിബിഐ?'
|'റിയ ചക്രബര്‍ത്തിയില്‍ നിന്നും 59 ഗ്രാം കഞ്ചാവ് പിടിച്ചപ്പോള്‍ എന്‍സിബിയും ഇ.ഡിയും സിബിഐയും മാധ്യമങ്ങളും അവരുടെ പിന്നാലെയുണ്ടായിരുന്നു'
ഗുജറാത്തിലെ കച്ച് ജില്ലയില്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര പോര്‍ട്ടില്‍ നിന്നും 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിട്ടും എവിടെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഇ.ഡിയും സിബിഐയും മാധ്യമങ്ങളും എന്നാണ് ട്വിറ്ററാറ്റികളുടെ ചോദ്യം.
ബോളിവുഡ് താരം റിയ ചക്രബര്‍ത്തിയുടെ കയ്യില്‍ നിന്നും 59 ഗ്രാം കഞ്ചാവ് പിടിച്ചപ്പോള്‍ എന്‍സിബിയും ഇ.ഡിയും സിബിഐയും ഐ.ടിയും മാധ്യമങ്ങളും അവരുടെ പിന്നാലെയുണ്ടായിരുന്നു. ബിജെപിയുടെ പമേല ഗോസ്വാമിയില്‍ നിന്നും 100 ഗ്രാം കൊക്കെയിന്‍ പിടിച്ചപ്പോള്‍ ആരും പിന്നാലെ പോയില്ല. ഇപ്പോള്‍ 21000 കോടി രൂപ വിലമതിക്കുന്ന 3000 കിലോഗ്രാം ഹെറോയിന്‍ അദാനിയുടെ മുന്ദ്ര പോര്‍ട്ടില്‍ നിന്നും പിടികൂടി. എവിടെ എന്‍സിബിയും ഇ.ഡിയും സിബിഐയും മാധ്യമങ്ങളും എന്നാണ് ഒരാളുടെ ചോദ്യം.
59 grams of weed got Rhea jailed with NCB, ED, IT, CBI & Media behind her.
— Humaira Munir (@HumairaMunir11) September 21, 2021
BJP's Pamela Goswami was caught with 100 grams of Cocaine. But there was no NCB, ED, CBI case!
Now, 3000 kg of Heroin worth ₹21,000 crores seized at Adani's Mundra Port.
Where is NCB, ED, CBI & Media?!
മാധ്യമങ്ങളുടെ നിശബ്ദതയെയും ചിലര്‍ വിമര്‍ശിക്കുന്നു. ബോളിവുഡില്‍ 10 ഗ്രാം കഞ്ചാവ് പിടിച്ചപ്പോള്‍ അവസാനമില്ലാത്ത ചര്‍ച്ചകള്‍ സംഘടിപ്പിച്ച മാധ്യമങ്ങള്‍ 3000 കിലോഗ്രാം മയക്കുമരുന്ന് അദാനിയുടെ തുറമുഖത്ത് നിന്ന് പിടിച്ചപ്പോള്‍ നിശബ്ദരാണെന്നാണ് ഉയരുന്ന വിമര്‍ശനം.
There is Complete silence in the Media on the seizure of 3000kg Heroin drugs worth Rs 21,000 crore from #Adani owned Mundra Port.
— Gaurav Tushir (@gauravtushir09) September 21, ൨൦൨൧
& When 10g Drug was found:- 👇 pic.twitter.com/MdHhWkWClp
'മോദിജീ, ഇന്ത്യയിലെ യുവാക്കളെ ലഹരിയിലേക്ക് തള്ളിവിടുന്നത് ആരുടെ ഗൂഢാലോചനയാണ്? എത്രയോ കോടിയുടെ മയക്കുമരുന്നാണ് അന്വേഷണം പോലുമില്ലാതെ പോയത്?' എന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ചോദ്യം.
हिंदुस्तान टाइम्स ने गुजरात के "अदाणी मुंद्रा पोर्ट" पर जब्त 3000 किलो ड्रग्स की कीमत 21,000 करोड़ बतायी।
— Randeep Singh Surjewala (@rssurjewala) September 21, 2021
यह ड्रग्स तालिबान द्वारा भेजे जा रहे हैं।
मोदी जी ये बताएँ कि भारत के युवाओं को नशे में धकेलने की साज़िश के दोषी कौन है?
कितने हज़ारों करोड़ के ड्रग्स बग़ैर जाँच निकल गए? pic.twitter.com/7WQTpKT6xm
സ്വകാര്യവത്കരണത്തെ പരസ്യമായി എതിർക്കുക. അല്ലെങ്കില്‍ അദാനിയുടെ തുറമുഖത്തു നിന്ന് പിടിച്ച മയക്കുമരുന്ന് പോലെ വിഷം പ്രചരിപ്പിക്കുന്ന ബിസിനസ് രാജ്യത്ത് നടക്കുമെന്നാണ് മറ്റൊരാളുടെ അഭിപ്രായം.
निजीकरण का खुलकर विरोध करिये अन्यथा जिस तरह आज अडानी ग्रुप के बंदरगाह पर 9000 करोड़ की Drugs पकड़ी गई है, आगे भी देश में जहर फैलाने का बिज़नेस किया जायेगा। #StopPrivatization
— Hansraj Meena (@HansrajMeena) September 21, 2021
ഹെറോയിന്‍ കടത്ത് ടാല്‍ക്കം പൗഡറെന്ന വ്യാജേന
അഫ്ഗാനിസ്താനില്‍ നിന്നാണ് ഹെറോയിന്‍ ഇറക്കുമതി ചെയ്തതെന്ന് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു. ടാല്‍ക്കം പൗഡറിന്റെ മറവിലാണ് കോടികള്‍ വിലമതിക്കുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്. ആന്ധ്രാ പ്രദേശിലെ വിജയവാഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷി ട്രേഡിംഗ് എന്ന സ്ഥാപനമാണ് കണ്ടെയ്‌നറുകള്‍ അഫ്ഗാനിസ്താനില്‍ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്തത്. അഫ്ഗാനിസ്താനില്‍ നിന്ന് ടാല്‍ക്കം പൗഡറുകളാണ് ഇറക്കുമതി ചെയ്യുന്നതെന്നാണ് കമ്പനി അറിയിച്ചിരുന്നത്.