India
Chinese connection, Adani, Chang Chung-Ling,  Hindenburg
India

ആരാണ് ചാങ് ചിങ് ലിങ് ? അദാനിയുടെ ചൈനീസ് ബന്ധം വിവാദമാകുന്നു

Web Desk
|
31 Jan 2023 8:45 AM GMT

ചൈനീസ് പൗരൻ ചാങ് ചുങ് ലിങ്ങുമായി എന്താണ് ബന്ധമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അദാനി ഗ്രൂപ്പ് നൽകിയിട്ടില്ല. ഹിൻഡൻബർഗ് റിപ്പോർട്ടിൽ നാലിടത്താണ് ലിങ്ങിന്‍റെ പേര് പരാമർശിക്കുന്നത്

മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനിയും യു.എസ് ഷോർട് സെല്ലിങ് റിസർച്ച് സ്ഥാപനമായ ഹിൻഡർബർഗും തമ്മിലുള്ള പോര് മുറുകുകയാണ്. അതിനിടെ അദാനി കമ്പനികളുടെ ഓഹരി വില മൂന്ന് ദിവസം കൊണ്ട് 5.5 ലക്ഷം കോടിയുടെ നഷ്ടമാണ് നേരിട്ടത്. ആദാനിയുടെ കണക്കുകളെല്ലാം കൃത്രിമമാണെന്നും ഓഹരി വില അനധികൃതമായി ഉയർത്തിയതാണെന്നും ഹിൻഡൻബർഗ് റിസർച്ച് ആരോപിച്ചതിനെ തുടർന്നായിരുന്നു ഇത്.

തങ്ങൾ ഉന്നയിച്ച ഭൂരിഭാഗം ചോദ്യങ്ങൾക്കും അദാനി ഗ്രൂപ്പിൽ നിന്നും മറുപടി ലഭിച്ചില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഹിൻഡൻബർഗ്. ചൈനീസ് പൗരൻ ചാങ് ചുങ് ലിങ്ങുമായി എന്താണ് ബന്ധമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അദാനി ഗ്രൂപ്പ് നൽകിയിട്ടില്ല. ഹിൻഡൻബർഗ് റിപ്പോർട്ടിൽ നാലിടത്താണ് ലിങ്ങിന്‍റെ പേര് പരാമർശിക്കുന്നത്. എന്നാൽ അദാനി ഗ്രൂപ്പ് നൽകിയ മറുപടിയിൽ ഒരിടത്തും ലിങ്ങിനെ കുറിച്ച് പരാമർശമില്ല. ഇന്ത്യയുടെ ദേശീയ താൽപര്യത്തിനും അദാനിയുടെ ഓഹരി ഉടമകൾക്കും ഇത് ആശങ്കയുയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2023 ജനുലവരി 24നാണ് അദാനിക്കെതിരായ ആദ്യ റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിടുന്നത്. ഈ റിപ്പോർട്ടിലാണ് ചാങ് ചുങ് ലിങ്ങിനെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. ഗുദാമി ഇന്റർനാഷണൽ എന്ന കമ്പനിയുടെ ഡയറക്ടറാണ് ഇദ്ദേഹമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2002 ലെ കമ്പനിയുടെ ഫയലിങ് പ്രകാരം അദാനി എന്റർപ്രസിസുമായി ബന്ധമുള്ള സ്ഥാപനമാണ് ഗുദാമി ഇന്റർനാഷണൽ.

അഗസ്റ്റ വെസ്റ്റ്ലാൻഡ് വി.വി.ഐപി ഹെലികോപ്റ്റർ അഴിമതിയിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മൂന്ന് സിംഗപ്പൂർ കമ്പനികളിൽ ഒന്നായി 2018-ൽ ഗുദാമി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മോണ്ടിസോറി ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ്‌സിനു കീഴിയിൽ ഒട്ടേറെ കമ്പനികളിൽ ഗുദാമി നിക്ഷേപം നടത്തിയിട്ടുണ്ട്. 4.5 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപമാണ് ഗുദാമിയും മോണ്ടിസോറിയും അദാനി ഗ്രൂപ്പിൽ നടത്തിയിരിക്കുന്നതെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് ചുങ് ലിങ്ങാണെന്നാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യ കോൺട്രാക്ടറായ പി.എം.സി ഗ്രൂപ്പുമായി ബന്ധപ്പെട്ടതാണ് ഹിൻഡൻബർഗിന്റെ മൂന്ന് ചോദ്യങ്ങൾ. അദാനി ഗ്രൂപ്പ് പെയ്‌മെന്റ് നടത്തുന്ന ഡമ്മി കമ്പനിയാണോ പി.എം.സി ഗ്രൂപ്പ് എന്നാണ് ഹിൻഡ്ബർഗിന്റെ ചോദ്യം. 2014 മുതലുള്ള ഡി.ആർ.ഐ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഹിൻഡ്ബർഗിന്റെ ചോദ്യം. അതേസമയം 2017 മുതലുള്ള ഡി.ആർ.ഐ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടായാണ് അദാനി ഗ്രൂപ്പ് ഇതിനെ പ്രതിരോധിക്കുന്നത്

Similar Posts