India
Adhir Ranjan Chowdhury will appear before the Parliament Privileges Committee today, Adhir Ranjan Chowdhury suspension, Adhir Ranjan Chowdhury, Parliament Privileges Committee
India

പാർലമെന്‍റ് പ്രിവിലേജ് കമ്മിറ്റി യോഗം ഇന്ന്; അധീർ രഞ്ജൻ ചൗധരി ഹാജരാകും

Web Desk
|
30 Aug 2023 1:14 AM GMT

അധീറിന്‍റെ സസ്പെൻഷൻ പിൻവലിക്കുമെന്ന് പ്രതീക്ഷ

ന്യൂഡല്‍ഹി: ലോക്സഭയിലെ കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഇന്ന് പാർലമെന്റിന്‍റെ പ്രിവിലേജ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും. ലോക്സഭയിലെ സസ്‌പെൻഷൻ വിഷയത്തിലാണ് അധീറിനെ വിളിച്ചുവരുത്തുന്നത്. ഇന്നത്തെ യോഗത്തോടെ സസ്പെൻഷൻ പിൻവലിക്കുന്നതിനുള്ള ശിപാർശ കമ്മിറ്റി സമർപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ന് ഉച്ചയ്ക്ക് 12 30നാണു പാർലമെന്റിൽ പ്രിവിലേജ് കമ്മിറ്റി യോഗം ചേരുന്നത്. അധീർ രഞ്ജൻ ചൗധരിയുടെ സസ്‌പെൻഷൻ എന്ന ഒറ്റ അജണ്ടയിലാണ് യോഗം. മുതിർന്ന കേന്ദ്രമന്ത്രിമാർക്കെതിരെ നിലവിട്ടു പെരുമാറി എന്നതാണ് സസ്പെൻഷനു കാരണമായി അന്ന് ചൂണ്ടിക്കാട്ടിയത്. ഇക്കഴിഞ്ഞ മൺസൂൺ കാലം അവസാനിക്കുന്ന ദിവസം പാർലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തിലാണ് സസ്പെൻഷൻ പ്രഖ്യാപിച്ചത്.

പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നത് വരെയാണ് സസ്പെൻഷൻ. സമ്മേളന കാലയളവ് കഴിഞ്ഞ് എം.പിമാരെ സസ്പെൻഡ് ചെയ്തു നിർത്താനാവില്ലെന്നും ഉദ്യോഗസ്ഥരെ ജനപ്രതിനിധികളെ പോലെ കണക്കാകാനാവില്ലെന്നും പി.ഡി.ടി ആചാരി അടക്കമുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ വ്യക്തിഹത്യ ചെയ്തു സംസാരിച്ച ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പോലുള്ള അംഗങ്ങൾക്ക് ഇല്ലാത്ത നടപടിയാണ് നേതാവായ അധീറിന് എതിരെയുണ്ടായത്. കോൺഗ്രസ് പ്രതിനിധിയായി കമ്മിറ്റിയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

സസ്പെൻഷൻ പിൻവലിക്കുന്ന റിപ്പോർട്ട് നൽകാമെന്ന ഏകദേശ ധാരണയാണ് കഴിഞ്ഞ കമ്മിറ്റിയിലുണ്ടായത്. പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനം നടത്തിയതാണ് ബി.ജെ.പി അധീറിനെതിരെ തിരിയാൻ കാരണം.

Summary: Adhir Ranjan Chowdhury, leader of the Congress party in the Lok Sabha, will appear before the Privileges Committee of the Parliament today. Adhir is summoned on the issue of suspension in the Lok Sabha

Similar Posts