![അയോധ്യ രാമക്ഷേത്ര ശ്രീകോവിലിന് ശിലയിട്ടു അയോധ്യ രാമക്ഷേത്ര ശ്രീകോവിലിന് ശിലയിട്ടു](https://www.mediaoneonline.com/h-upload/2022/06/01/1298093-yogi-adithyanad.webp)
അയോധ്യ രാമക്ഷേത്ര ശ്രീകോവിലിന് ശിലയിട്ടു
![](/images/authorplaceholder.jpg?type=1&v=2)
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കല്ലിടൽ കർമം നിർവഹിച്ചത്, 2024 ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി
അയോധ്യ: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത പ്രദേശത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ടു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കല്ലിടൽ കർമം നിർവഹിച്ചത്. 2024 ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
2020 ഇൽ പ്രധാന മന്ത്രി പങ്കെടുത്ത ഭൂമിപൂജയോടെ ആരംഭിച്ച അയോധ്യ ക്ഷേത്ര നിർമാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. രാമക്ഷേത്രത്തിന്റെ അടിത്തറയുടെ നിർമാണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ശ്രീകോവിലിന്റ തറക്കല്ലിടൽ. രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന കൊത്തുപണി നടത്തിയ മാർബിളാണ് ചടങ്ങിന് ഉപയോഗിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ചടങ്ങിൽ പങ്കെടുത്തു. 90 മഠങ്ങളിൽ നിന്നുള്ള സന്യാസിമാരും ചടങ്ങിനെത്തി.
അടുത്ത പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി ജെ പി നടത്തുന്ന രാഷ്ട്രീയ പദ്ധതികളിൽ പ്രധാനമാമണ് രാമക്ഷേത്ര നിർമാണം. ബിജെപിയുടെ മുൻ പ്രകടന പത്രികയിൽ രാമക്ഷേത്ര നിർമാണം വാഗ്ദാനം ചെയ്തിരുന്നു. ഭരണഘടനാ പദവിയിലിരിക്കുന്നവർ മത ചടങ്ങുകളുടെ ഭാഗാമാകേണ്ടതുണ്ടോ എന്ന ചർച്ച രാജ്യത്ത് ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ തന്നെ ക്ഷേത്ര നിർമാണച്ചടങ്ങുകൾ നടത്തുന്നത്.