ഗ്യാൻവാപി പള്ളിയിലെ സർവേ; അഡ്വക്കേറ്റ് കമ്മീഷണർമാർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
|കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റണമെന്ന് ഹിന്ദുസേനയുടെ ആവശ്യംസുപ്രീം സുപ്രിംകോടതി അംഗീകരിച്ചു
ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിലെ സർവേയുടെ റിപ്പോർട്ട് അഡ്വക്കേറ്റ് കമ്മീഷണർമാർ കൈമാറി. വാരാണസി കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 15 പേജുള്ള റിപ്പോർട്ടാണ് നൽകിയതെന്ന് അഡ്വക്കേറ്റ് കമ്മീഷണർ അജയ് പ്രതാപ് സിങ് പറഞ്ഞു.
അതേസമയം സർവേ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഗ്യാൻവാപി കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റണമെന്ന് ഹിന്ദുസേനയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. കൂടാതെ വാരാണസി കോടതിനടപടികൾ നിർത്തിവെക്കാനും സുപ്രിംകോടതി നിർദേശം നൽകി. കേസ് സുപ്രിംകോടതി പരിഗണിക്കുന്നത് വരെ വിചാരണക്കോടതി നടപടികൾ നിർത്തിവെക്കണമെന്നാണ് നിർദേശം.
136 മണിക്കൂറെടുത്ത് പൂർത്തിയാക്കിയ സർവേക്കിടെ പള്ളിയിൽ ശിവലിംഗം കണ്ടെത്തി എന്ന് ക്ഷേത്ര കമ്മിറ്റി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് പള്ളി സീൽ ചെയ്തിരിക്കുകയാണ്. പള്ളിക്ക് ചുറ്റും സി.ആർ.പി.എഫും പൊലീസും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിനും എസ്.പിക്കുമാണ് സുരക്ഷാ ചുമതല.