India
24 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറമെ നിന്നൊരു നേതാവ്; ഉത്തരം ലഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം
India

24 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറമെ നിന്നൊരു നേതാവ്; ഉത്തരം ലഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം

Web Desk
|
19 Oct 2022 1:24 AM GMT

ജവഹർലാൽ നെഹ്‌റുവിന്റെ പിതാവ് മോത്തിലാൽ നെഹ്‌റു മുതലാണ് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് നെഹ്‌റു കുടുംബം എത്തുന്നത്

ന്യൂഡൽഹി: 24 വർഷത്തിന് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറമെ നിന്നുള്ള നേതാവ് കോൺഗ്രസ് അധ്യക്ഷനാകുന്നത്. രാഹുൽ ഗാന്ധി നേതൃത്വത്തിലിരുന്ന രണ്ടു വർഷം മാറ്റി നിർത്തിയാൽ 22 വർഷം സോണിയ ഗാന്ധി മാത്രമാണ് പാർട്ടി പ്രസിഡന്റായത്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും അധികം നാൾ അധ്യക്ഷ പദവിയിലിൽ ഇരുന്നതും സോണിയാ ഗാന്ധിയാണ്.

ജവഹർലാൽ നെഹ്‌റുവിന്റെ പിതാവ് മോത്തിലാൽ നെഹ്‌റു മുതലാണ് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് നെഹ്‌റു കുടുംബം എത്തുന്നത്. 1928 ലെ കൽക്കട്ട എഐസിസിയിൽ വെച്ചാണ് മോത്തിലാൽ അധ്യക്ഷനാകുന്നത്. അടുത്ത വർഷത്തെ ലാഹോർ സമ്മേളനത്തിൽ മോത്തിലാലിന്റെ പിൻഗാമിയായി ജവഹർ ലാൽ എത്തുമ്പോൾ അദ്ദേഹത്തിണ് പ്രായം 40. ഇതെല്ലാം സ്വാതന്ത്ര്യത്തിനു മുൻപ് നടന്ന കഥയാണ് . സ്വാതന്ത്രത്തിനു മുൻപും പിമ്പും കോൺഗ്രസ് അധ്യക്ഷനായ ഒരു നേതാവ് മാത്രമാണ്. ജവഹർ ലാൽ നെഹ്റു.

1959 ൽ ഡൽഹിയിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷയായി ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുത്തു. ഒരു വർഷത്തിന് ശേഷം ഇന്ദിര ഒഴിഞ്ഞു. ഇതിനിടയിൽ കാമരാജ്ഉം നിജലിംഗപ്പയും ഉൾപ്പെടെ 6 നേതാക്കൾ നെഹ്റു കുടുംബത്തിന് വെളിയിൽ നിന്ന് അധ്യക്ഷ പദവിയിലെത്തി. 19 വർഷത്തിന് ശേഷം 1978ൽ ഇന്ദിര വീണ്ടും പാർട്ടി അധ്യക്ഷയായി. ഇന്ദിരാഗാന്ധിക്ക് ശേഷം 1985ൽ രാജീവ് ഗാന്ധി അധ്യക്ഷ പദവിയിലെത്തി. ഇടവേളയിൽ സംഘടനയുടെ അധികാരം വീണ്ടും നെഹ്‌റു കുടുംബത്തിനു പുറത്തേക്ക്.

1991 മുതൽ 96 വരെ പ്രധാനമന്ത്രി പദവി അലങ്കരിച്ച നരസിംഹറാവു 1992 മുതൽ 94 വരെ കോൺഗ്രസ് പ്രസിഡന്റ് കൂടിയായിരുന്നു. 1998ൽ അധ്യക്ഷ പദവിയിൽ നിന്നും അപമാനിതനായി ഇറങ്ങിപോകേണ്ട വന്ന സീതാറാം കേസരി.

തുടർന്ന് പ്രണബ് മുഖർജിയുടെ ഒറ്റവരി പ്രമേയത്തിലൂടെ സോണിയ ഗാന്ധി അധ്യക്ഷ പദവിയിലെത്തി. 2017 മുതൽ 2019 വരെ രാഹുൽ അധ്യക്ഷനായതൊഴിച്ചാൽ സോണിയ തന്നെയായിരുന്നു നേതാവ്. അധ്യക്ഷ പദവിയിൽ നിന്നും മാറിനിൽക്കാൻ നെഹ്റുകുടുംബം തീരുമാനിച്ചതോടെയാണ് തെരെഞ്ഞെടുപ്പിലേക്കു പോലും കാര്യങ്ങൾ എത്തിയത്.

Similar Posts