ബലാത്സംഗം തടയാൻ കഴിയുന്നില്ലേ, എങ്കില്‍ ആസ്വദിച്ചോളൂവെന്ന് കോണ്‍ഗ്രസ് എം.എല്‍.എ; വിവാദം,മാപ്പു പറച്ചില്‍
|ഒഴിവാക്കാനോ തടയാനോ കഴിയാത്ത സന്ദർഭമാണെങ്കിൽ ബലാത്സംഗം ആസ്വദിക്കണമെന്നാണ് കർണാടക നിയമസഭ മുൻ സ്പീക്കറുമായ രമേഷ് കുമാര്‍ വ്യാഴാഴ്ച നിയമസഭയിൽ സംസാരിക്കവെ പറഞ്ഞത്
ബലാത്സംഗവുമായി ബന്ധപ്പെട്ട സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ കെ.ആര്‍ രമേഷ് കുമാര്‍. ഒഴിവാക്കാനോ തടയാനോ കഴിയാത്ത സന്ദർഭമാണെങ്കിൽ ബലാത്സംഗം ആസ്വദിക്കണമെന്നാണ് കർണാടക നിയമസഭ മുൻ സ്പീക്കറുമായ രമേഷ് കുമാര്‍ വ്യാഴാഴ്ച നിയമസഭയിൽ സംസാരിക്കവെ പറഞ്ഞത്.
''നിയമസഭയില്‍ ബലാത്സംഗം എന്ന വിഷയത്തില്‍ ഞാൻ നടത്തിയ ഉദാസീനവും അശ്രദ്ധവുമായ പ്രസ്താവനയില്‍ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ക്രൂരമായ ഒരു കുറ്റകൃത്യത്തെ നിസാരമാക്കിയതല്ല. ഒന്നും ചിന്തിക്കാതെയാണ് ഞാനത് പറഞ്ഞത്. ഇനി എന്‍റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കും'' രമേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സ്പീക്കർ വിശ്വേശ്വര ഹെഗ്ഡെ കഗേരിയോട് എം.എൽ.എമാർ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവ് വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവനയെ അപലപിക്കുന്നതിനുപകരം സ്പീക്കറുൾപ്പെടെ സഭയിലെ മറ്റ് അംഗങ്ങൾ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്.
ഇതാദ്യമായല്ല രമേഷ് കുമാർ ഇത്തരത്തിൽ ലൈംഗിക പരാമർശം ഉന്നയിക്കുന്നത്. മുമ്പ് കർണാടക നിയമസഭാ സ്പീക്കറായിരിക്കെ ബലാത്സംഗത്തെ അതിജീവിച്ചയാളുമായി അദ്ദേഹം തന്നെ താരതമ്യം ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ പാർട്ടിയിലെ വനിതാ അംഗങ്ങൾ ഉൾപ്പെടെയുള്ള നിയമസഭാംഗങ്ങൾ സഭയിൽ പ്രതിഷേധിക്കുകയും പ്രസ്താവനയെ അപലപിക്കുകയും ചെയ്തിരുന്നു.
I would like to express my sincere apologies to everyone for the indifferent and negligent comment I made in today's assembly about "Rape!" My intention was not trivialise or make light of the heinous crime, but an off the cuff remark! I will choose my words carefully henceforth!
— K. R. Ramesh Kumar (@KRRameshKumar1) December 16, 2021