India
After Madhya Pradesh, Uttarakhand is all set to teach MBBS in Hindi
India

മധ്യപ്രദേശിന് പിറകെ എംബിബിഎസ് ഹിന്ദിയിൽ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

Web Desk
|
12 Aug 2023 12:07 PM GMT

കഴിഞ്ഞ വർഷം മധ്യപ്രദേശ് സർക്കാർ അനാട്ടമി, സൈക്കോളജി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിലുള്ള എംബിബിഎസ് പാഠപുസ്തകങ്ങൾ ഹിന്ദിയിൽ തയാറാക്കിയിരുന്നു

മധ്യപ്രദേശിന് പിറകെ എംബിബിഎസ് ഹിന്ദിയിൽ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഈ മാസാവസാനത്തോടെ ഹിന്ദിയിലുള്ള എംബിബിഎസ് കോഴ്‌സ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോഞ്ച് ചെയ്യുമെന്ന് സംസ്ഥാന ഇൻഫോർമേഷൻ ഡിപ്പാർട്ട്‌മെൻറ് അറിയിച്ചു. ഇതോടെ മധ്യപ്രദേശിന് ശേഷം ഹിന്ദിയിൽ എംബിബിഎസ് പഠിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ഹിന്ദി കോഴ്‌സ് ഓപ്ഷണലായാണ് നടപ്പാക്കുന്നത്. ഉത്തരാഖണ്ഡ് മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെൻറിലെ നാലംഗ കമ്മിറ്റി നേരത്തെ വിഷയത്തെ കുറിച്ച് പഠിച്ചിരുന്നു. ഈ പഠനത്തിന് ശേഷമാണ് കോഴ്‌സ് നടപ്പാക്കുന്നത്. മധ്യപ്രദേശിലെ ഹിന്ദി എംബിബിഎസ് കോഴ്‌സ് പഠിച്ചശേഷം ഹിന്ദിയിൽ സ്വന്തം സിലബസ് തയാറാക്കി ഹേംവതി നന്ദന ബഹുഗുണ മെഡിക്കൽ എഡ്യുക്കേഷൻ യൂണിവേഴ്‌സിറ്റിക്ക് നൽകുകയായിരുന്നു. യൂണിവേഴ്‌സിറ്റിയാണ് കോഴ്‌സ് നടപ്പാക്കാനുള്ള ബാക്കി കാര്യങ്ങൾ ചെയ്തത്.

ഉദ്ദം സിംഗ് നഗർ എഐഐഎംഎസ് സാറ്റലൈറ്റ് സെൻററിന്റെ ഭൂമി പൂജയ്ക്കും ഹിന്ദി എംബിബിഎസ് കോഴ്‌സ് ലോഞ്ചിംഗിനുമായി കേന്ദ്രമന്ത്രി മാണ്ഡവ്യയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടൻ എത്തുമെന്ന് അറിയിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രി ധൻ സിംഗ് റാവത്ത് അറിയിച്ചു. പുതിയ എംബിബിഎസ് കോഴ്‌സ് ഹിന്ദി മീഡിയം സ്‌കൂളുകളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് വലിയ സമ്മാനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൽ 700 സീറ്റുള്ള അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകളും 450 സീറ്റുള്ള മൂന്നു സ്വകാര്യ മെഡിക്കൽ കോളേജുകളുമാണുള്ളത്.

കഴിഞ്ഞ വർഷം മധ്യപ്രദേശ് സർക്കാർ അനാട്ടമി, സൈക്കോളജി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിലുള്ള എംബിബിഎസ് പാഠപുസ്തകങ്ങൾ ഹിന്ദിയിൽ തയാറാക്കിയിരുന്നു. 2020 ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചത്. ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഈ പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.

After Madhya Pradesh, Uttarakhand is all set to teach MBBS in Hindi

Similar Posts