India
എല്ലാക്കാലവും എന്നെ തടയാനാവില്ല ; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മമത
India

"എല്ലാക്കാലവും എന്നെ തടയാനാവില്ല" ; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മമത

Web Desk
|
26 Sep 2021 4:45 AM GMT

ഇന്ത്യയിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഒരേയൊരു രാഷ്ട്രീയ നേതാവാണ് മമത.

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുത്തമാസം ആദ്യവാരം ഇറ്റലിയിൽ നടക്കുന്ന ലോകസമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ കേന്ദ്ര സർക്കാർ നിരസിച്ചതിനെ തുടർന്നാണ് മമതയുടെ രൂക്ഷമായ പ്രതികരണം. താൻ പോകുന്ന എവിടെയൊക്കെ നിങ്ങൾക്ക് തടയാനാകുമെന്ന് മമത കേന്ദ്ര സർക്കാരിനോട് ചോദിച്ചു. എല്ലാക്കാലവും തന്നെ തടയാനാവില്ലെന്നും മമത കേന്ദ്ര സർക്കാരിനു മുന്നറിയിപ്പ് നൽകി. സെപ്തംബർ 30 ന് നടക്കുന്ന ഭാനിപ്പൂർ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടിയിലായിരുന്നു അവരുടെ പ്രതികരണം.

അടുത്ത മാസം 6,7 തീയ്യതികളിലാണ് ഇറ്റലിയിൽ ലോകസമാധാന സമ്മേളനം നടക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ, ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കൻ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.ഇന്ത്യയിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഒരേയൊരു രാഷ്ട്രീയ നേതാവാണ് മമത. എന്നാൽ ഒരു മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന പ്രതികരണമാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചത്.

നേരത്തെ ചൈന സന്ദർശിക്കുന്നതിൽ നിന്നും കേന്ദ്രം മമത ബാനർജിയെ തടഞ്ഞിരുന്നു. സമ്മേളന വേദിയിൽ പ്രഭാഷണം നടത്താനും അവർക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ സമാന സമ്മേളനങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പോകാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്നും പക്ഷേ തന്റെ കാര്യത്തിൽ കേന്ദ്രത്തിനു പ്രത്യേക പരിഗണനയാണെന്നും മമത കേന്ദ്ര സർക്കാരിനെ പരിഹസിച്ചു


Similar Posts