India
കേരളത്തിന് എയിംസ് പരിഗണനയില്‍: കേന്ദ്ര ആരോഗ്യ മന്ത്രി
India

'കേരളത്തിന് എയിംസ് പരിഗണനയില്‍': കേന്ദ്ര ആരോഗ്യ മന്ത്രി

Web Desk
|
6 Aug 2024 8:05 AM GMT

ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി

ന്യൂഡൽഹി: കേരളത്തിന് എയിംസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ. ഘട്ടം ഘട്ടമായി ഓരോ സംസ്ഥാനങ്ങൾക്ക് എയിംസ് നൽകിവരുന്നുന്നുണ്ടെന്നും നഡ്ഡ പറഞ്ഞു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ചത് മാതൃകാപരമായ നേട്ടമാണെന്നും കേരളം എയിംസ് അർഹിക്കുന്നുണ്ടെന്നും ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു. അതേസമയം കേരളത്തിന് എയിംസ് ആവശ്യപ്പെട്ട് കേരള എംപിമാർ പാർലമെന്റ് കവാടത്തിന് മുമ്പിൽ രാവിലെ പ്രതിഷേധിച്ചിരുന്നു.


Similar Posts