India
ത്രിശൂൽ ; ഇന്ത്യ-ചൈന അതിർത്തിയിൽ വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ
India

'ത്രിശൂൽ' ; ഇന്ത്യ-ചൈന അതിർത്തിയിൽ വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ

Web Desk
|
1 Sep 2023 7:30 AM GMT

അത്യാധുനിക യുദ്ധ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോകളാണ് ശക്തി പ്രകടനത്തിൽ പങ്കെടുക്കുക

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിൽ വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. 'ത്രിശൂൽ' എന്ന് പേരിട്ടിരിക്കുന്ന വ്യോമഭ്യാസ പ്രകടനം ഈ മാസം നാലു മുതൽ 14 വരെയുള്ള പത്ത് ദിവസങ്ങളിലാണ് നടക്കുക. ഇന്ത്യ-ചൈന അതിർത്തി തർക്കം നിലനിൽക്കെ ജി20 ഉച്ചകോടി സെപ്റ്റംബർ 9,10 തിയ്യതികളിൽ ഡൽഹിയിൽ നടക്കും. ഇതേസമയത്താണ് ഇന്ത്യൻ വ്യോമസേനയുടെ പടിഞ്ഞാറൻ കമാൻഡ് അതിർത്തിയിൽ വ്യോമാഭ്യാസ പ്രകടനം നടത്തുന്നത്.

അത്യാധുനിക യുദ്ധ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോകളാണ് ശക്തി പ്രകടനത്തിൽ പങ്കെടുക്കുക. റാഫേൽ, മിഗ്, സുഖോയ് തുടങ്ങിയ പോർ വിമാനങ്ങളും ഹെലികോപ്റ്ററുകളും കരസേനയുടെ ബോയിംഗ് വിമാനങ്ങളും അഭ്യാസപ്രകടനത്തിൻ്റെ ഭാഗമാകും. വിവിധ തലങ്ങളിൽ നിന്ന് പ്രയോഗിക്കാവുന്ന മിസൈലുകൾ, റഡാറുകൾ എന്നിവയുടെ പരിശോധനയും പത്ത് ദിവസത്തെ പ്രകടനത്തിൽ ഉണ്ടാകും.

Related Tags :
Similar Posts