India
കാബൂളിൽ നിന്നുള്ള ഇന്ത്യൻ വിമാനം പുറപ്പെട്ടു; കൂടുതൽ പേരെ നാട്ടിലെത്തിക്കാന്‍ ശ്രമം
India

കാബൂളിൽ നിന്നുള്ള ഇന്ത്യൻ വിമാനം പുറപ്പെട്ടു; കൂടുതൽ പേരെ നാട്ടിലെത്തിക്കാന്‍ ശ്രമം

Web Desk
|
15 Aug 2021 2:14 PM GMT

129 യാത്രക്കാരുമായാണ് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടത്.

അഫ്ഗാൻ ആഭ്യന്തര യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കാബൂളിൽ നിന്നുള്ള ഇന്ത്യൻ വിമാനം പുറപ്പെട്ടു. 129 യാത്രക്കാരുമായാണ് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതൽ പേരെ നാട്ടിലെത്തിക്കാനാണ് ശ്രമം.

ഇന്ന് ഉച്ചയോടെ തന്നെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടിരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ അഫ്​ഗാനിസ്​താനിൽ നിന്ന്​ തങ്ങളുടെ ഉദ്യോഗസ്​ഥരെയും പൗരൻമാരെയും ഒഴിപ്പിക്കാനുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

അഫ്ഗാൻ തലസ്ഥാനമായ കാബൂൾ, താലിബാൻ സേന വളഞ്ഞതിനു പിന്നാലെ സമാധാനപരമായുള്ള അധികാരക്കൈമാറ്റത്തിനായി അഫ്​ഗാൻ സർക്കാരും താലിബാന്‍റെയും പ്രതിനിധികളും ചര്‍ച്ച ആരംഭിച്ചിരുന്നു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യം വിലയിരുത്താൻ യു.എൻ രക്ഷാ സമിതി ഉടൻ യോഗം ചേർന്നേക്കും. ബലപ്രയോഗത്തിലൂടെ അഫ്ഗാൻ കീഴടക്കാനില്ലെന്നും സമാധാനപരമായ അധികാര കൈമാറ്റമാണ് ലക്ഷ്യമിടുന്നതെന്നും താലിബാൻ സേന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, താലിബാൻ തലസ്ഥാനം വളഞ്ഞതിന് പിന്നാലെ അഷ്റഫ് ഖനി രാജ്യം വിട്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നു. അഫ്​ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. പ്രസി‍ഡന്റിന് പുറമെ ആഭ്യന്തരമന്ത്രിയും നാടുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Similar Posts