മഹാരാഷ്ട്രയിൽ വിമത നീക്കവുമായി അജിത് പവാർ; ബിജെപിക്കൊപ്പം ചേരാൻ എൻസിപി എംൽഎമാരുമായി ചർച്ച നടത്തി
|52 പേരിൽ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന
മുംബൈ: മഹാരാഷ്ട്രയിൽ വിമതനീക്കവുമായി അജിത് പവാർ ബി.ജെ.പിക്കൊപ്പം പോകാൻ എൻ.സി.പി എം.എൽ.എമാരുമായി അജിത് പവാർ ചർച്ച തുടങ്ങി. 52 പേരിൽ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും കലങ്ങി മറിഞ്ഞിരിക്കുന്നത്.
അജിത് പവാർ കൂടെയുള്ള എം.എൽ.എമാരുമായി ചേർന്ന് ബി.ജെ.പിയുമായി ചേർന്ന് അടുക്കാൻ ശ്രമിക്കുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യ ഘട്ടത്തിൽ 15 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു വിവരം ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 40 എം.എൽ.എമാരുടെ കത്ത് അടക്കമുള്ള പിന്തുണ അദ്ദേഹം സ്വീകരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
അടുത്ത വർഷം മഹാരാഷ്ട്രയിൽ ലോകസഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചായിരിക്കും നടക്കുക. ഈ സമയത്ത് ശിവസേന രണ്ടായി വേർത്തിരിഞ്ഞ് മത്സരിക്കുന്നതിനാൽ എൻ.സി.പിയും ബി.ജെ.പിയും ഒരുമിച്ച് മത്സരിക്കണമെന്നാണ് എൻ.സി.പിയിലെ ഒരു വിഭാഗം എം.എൽ.എമാർ ആവശ്യപ്പെടുന്നത്. ഈ എം.എൽ.എമാരുടെ വക്താവയാണ് ഇപ്പോൾ അജിത് പവാർ സംസാരിക്കുന്നത്.