India
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെ പരിഹസിച്ച് അഖിലേഷ് യാദവ്
India

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെ പരിഹസിച്ച് അഖിലേഷ് യാദവ്

Web Desk
|
8 Jan 2022 3:33 AM GMT

ആളൊഴിഞ്ഞ കസേരകളെ നോക്കി സംസാരിക്കാൻ കർഷകർ അവസരം കൊടുക്കണമായിരുന്നു

പഞ്ചാബിലെ ഫിറോസ്പൂരിലെ റാലി വേദിയിലെത്താൻ ജനങ്ങളും കർഷകരും പ്രധാനമന്ത്രി മോദിയെ അനുവദിക്കേണ്ടതായിരുന്നെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഒഴിഞ്ഞ കസേരകൾ കാണാൻ അദ്ദേഹത്തിന് സുഖം തോന്നുമായിരുന്നു. യു.പിയിലെ പോലെ ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കാൻ അദ്ദേഹത്തിന് അവസരം നൽകണമായിരുന്നെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെ പരിഹസിച്ച അഖിലേഷ് യാദവ് ഫിറോസ്പൂരിലെ പൊതുയോഗം റദ്ദാക്കിയതിലൂടെ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതും പിന്നീട് പിൻവലിച്ചതും എന്തിനായിരുന്നു എന്ന വിശദീകരണം കേൾക്കാനുള്ള അവസരം രാജ്യത്തിന് നഷ്ടമായെന്നും പറഞ്ഞു. ഫിറോസ്പൂരിലെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ പിരിയാന ഗ്രാമത്തിന് സമീപം ഫിറോസ്പൂർ-മോഗ റോഡിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് കുടുങ്ങിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

ഝാർഖണ്ഡിലെ കൊഡെർമയിൽ 25 പേർ മാത്രമുള്ള ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത സ്വന്തം അനുഭവം വിവരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


Similar Posts