ജനാധിപത്യത്തിന്റെ ശിപായിമാർ വിജയ സർട്ടിഫിക്കറ്റുമായേ മടങ്ങൂ: അഖിലേഷ് യാദവ്
|പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്
ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പിയില്‍ ബി.ജെ.പിയുടെ മുന്നേറ്റം പ്രകടമായ ആദ്യ മണിക്കൂറിലാണ് അഖിലേഷ് യാദവിന്റെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം.
"ഫലം ഇനിയും പൂർത്തിയായിട്ടില്ല. ഇപ്പോൾ തീരുമാനങ്ങളെടുക്കാനുള്ള സമയമായി. രാവും പകലും ജാഗ്രതയോടെയും സജീവമായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവർത്തിച്ചതിന് സമാജ്വാദി പാർട്ടിയുടെയും സഖ്യത്തിന്റെയും എല്ലാ പ്രവർത്തകർക്കും അനുഭാവികൾക്കും നേതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും എന്റെ ഹൃദയംഗമമായ നന്ദി"- വോട്ടിങ് മെഷീനുകള്‍ കടത്താന്‍ നീക്കം നടന്നെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് അഖിലേഷ് യാദവിന്റെ ട്വീറ്റ് എന്ത് ശ്രദ്ധേയമാണ്.
"ജനാധിപത്യത്തിന്റെ ശിപായിമാർ വിജയത്തിന്റെ സർട്ടിഫിക്കറ്റുമായി മാത്രമേ മടങ്ങുകയുള്ളൂ" എന്നും അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
इम्तिहान बाकी है अभी हौसलों का
— Akhilesh Yadav (@yadavakhilesh) March 10, 2022
वक़्त आ गया है अब 'फ़ैसलों' का
मतगणना केंद्रों पर दिन-रात सतर्क और सचेत रूप से सक्रिय रहने के लिए सपा-गठबंधन के हर एक कार्यकर्ता, समर्थक, नेतागण, पदाधिकारी और शुभचितंक को हृदय से धन्यवाद!
'लोकतंत्र के सिपाही' जीत का प्रमाणपत्र लेकर ही लौटें!
എന്നാല്‍ അഖിലേഷിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി നേരിടുമെന്ന സൂചനകളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്നത്. ആകെയുള്ള 403 സീറ്റുകളില്‍ 222 സീറ്റില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. എസ്.പി 111 സീറ്റിലാണ് മുന്നേറുന്നത്. കോണ്‍ഗ്രസും ബിഎസ്പിയും അഞ്ചില്‍ താഴെ സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.