India
SQR Ilyas

എസ്.ക്യൂ.ആര്‍ ഇല്യാസ്

India

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ തടയുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ്

Web Desk
|
29 Jun 2023 3:58 AM GMT

ഏകീകൃത സിവിൽ കോഡ് ഭരണഘടനയുടെ ആത്മാവിന് എതിരാണ്

ഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ തടയുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ്. പ്രധാനമന്ത്രി പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. സിവിൽ കോഡിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദർശിക്കുമെന്നും അടുത്ത ആഴ്ച നിയമ കമ്മീഷനെ എതിർപ്പ് അറിയിക്കുമെന്നും വ്യക്തി നിയമ ബോർഡ് വക്താവ് എസ്.ക്യൂ.ആര്‍ ഇല്യാസ് മീഡിയവണിനോട് പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് ഭരണഘടനയുടെ ആത്മാവിന് എതിരാണ്. വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളും പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ. സിവിൽ കോഡ് മുസ്‍ലിങ്ങളെ മാത്രമല്ല, മറ്റു ന്യൂനപക്ഷങ്ങളെ അടക്കം ബാധിക്കുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ് വക്താവ് ഇല്യാസ് പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നൂറ് ശതമാനം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.സ്വന്തം വിശ്വാസവും ജീവിതരീതിയും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന എല്ലാവർക്കും നൽകുന്നുണ്ട്. 21-ാം നിയമ കമ്മീഷൻ സിവിൽ കോഡ് പ്രായോഗികമോ അനിവാര്യമോ അല്ലെന്ന് പറഞ്ഞതാണ്. പിന്നേ വീണ്ടും എന്തിനാണ് സർക്കാർ ഇത് നടപ്പിലാക്കാൻ വാശിപിടിക്കുന്നത്.

വിവിധ രാഷ്ട്രീയ- മത നേതാക്കളുമായി വിഷയം ചർച്ച ചെയുന്നുണ്ട്. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഉടൻ നേരിൽ കാണും. സിവിൽ കോഡിനെ പിന്തുണക്കുന്ന രാഷ്ട്രിയ പാർട്ടികൾ അതിന്‍റെ ആവശ്യകത കൂടി വ്യക്തമാക്കണമെന്ന് മുസ്‍ലിം വ്യക്തി നിയമ ബോർഡ് ആവശ്യപ്പെട്ടു. ഏകീകൃത സിവിൽ കോഡിനെ കുറച്ച് നിയമ കമ്മീഷനിൽ സമർപ്പിക്കേണ്ട കരട് സംബന്ധിച്ച് അന്തിമ ചർച്ചയാണ് മുസ്‍ലിം വ്യക്തി നിയമ ബോർഡ്.



Similar Posts