India
Allahabad HC grant bail to Atiq-Ur-Rehman in ED case, Allahabad HC grant bail to Atiq-Ur-Rehman-ED case, Hathras conspiracy case, co accused of  Siddique Kappan, Allahabad HC, Hathras case, Atiqurehman, Malayalam national breaking news
India

വിദ്യാര്‍ത്ഥി നേതാവ് അതീഖുറഹ്മാന് ജാമ്യം

Web Desk
|
25 May 2023 10:59 AM GMT

ഹൃദയസംബന്ധമായ ഗുരുതര അസുഖങ്ങളെ തുടർന്ന് ആരോഗ്യനില മോശമായ അതീഖിന് ജയിലിൽ മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു

അലഹബാദ്: ഇ.ഡി കേസിൽ വിദ്യാർത്ഥി നേതാവ് അതീഖുറഹ്മാന് ജാമ്യം. ഹാത്രസ് കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പമാണ് അതീഖ് അറസ്റ്റിലായത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാർച്ച് 15ന് യു.എ.പി.എ കേസിൽ അലഹബാദ് കോടതി അതീഖിന് ജാമ്യം അനുവദിച്ചിരുന്നു. 962 ദിവസത്തിനുശേഷമാണ് അദ്ദേഹം ജയിൽമോചിതനാകുന്നത്.

കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി ഹാത്രസിലേക്ക് തിരിക്കുമ്പോഴാണ് സിദ്ദീഖ് കാപ്പനൊപ്പം അതീഖും അറസ്റ്റിലാകുന്നത്. കാംപസ് ഫ്രണ്ട് മുൻ ദേശീയ ട്രഷററായ അതീഖ് യു.പിയിലെ മുസഫർനഗർ സ്വദേശിയാണ്. മീററ്റിലെ ചൗധരി ചരൺ സിങ് യൂനിവേഴ്സിറ്റിയിലെ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയാണ്. ജാമിഅ മില്ലിയ്യ പി.ജി വിദ്യാർത്ഥി മസൂദ് അഹമ്മദ്, ടാക്സി ഡ്രൈവർ മുഹമ്മദ് ആലം എന്നിവരും ഇവർക്കൊപ്പം അറസ്റ്റിലായിരുന്നു. മുഹമ്മദ് ആലമും കാപ്പനും നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

ജയിലിൽ കഴിയവെ പലതവണ ആരോഗ്യനില മോശമായി അതീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയോർട്ടിക് റിഗർജിറ്റേഷൻ എന്ന ഹൃദയസംബന്ധമായ അസുഖമാണ് അതീഖിനുള്ളത്. ശരീരത്തിന്റെ ഒരുഭാഗം പൂർണ്ണമായും തളർന്ന നിലയിലാണെന്നും വലതു കൈയും കാലും അനങ്ങുന്നില്ലെന്നും നേരത്തെ കുടുംബം വെളിപ്പെടുത്തിയിരുന്നു.

ഹൃദയവാൽവുകളിൽ സുഷിരം അടയാത്ത അവസ്ഥയെ തുടർന്ന് 2007 മുതൽ ഡൽഹി എയിംസിൽ അതീഖ് ചികിത്സ തേടുന്നുണ്ട്. മാസങ്ങൾക്കുമുൻപ് അതീഖ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Summary: The Allahabad high court granted bail to Atiq-Ur-Rehman, who has been arrested in the Hathras ‘conspiracy’ case along with journalist Siddique Kappan, in ed case

Similar Posts