India
india alliance aap

രാഹുല്‍ ഗാന്ധിയും കേജ്‍രിവാളും

India

ഡൽഹി ലോക്സഭാ സീറ്റ് വിഭജനത്തിൽ ധാരണ ; ഇൻഡ്യ മുന്നണിയിലെ തർക്കങ്ങൾ അവസാനിക്കുന്നു

Web Desk
|
18 Aug 2023 1:07 AM GMT

ഇൻഡ്യ മുന്നണിയുടെ അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി

ഡല്‍ഹി: ഇൻഡ്യ മുന്നണിയിലെ തർക്കങ്ങൾ അവസാനിക്കുന്നു. ഡൽഹി ലോക്സഭാ സീറ്റ് വിഭജനത്തിൽ ധാരണയിൽ എത്തിയതായി കോൺഗ്രസ് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇൻഡ്യ മുന്നണിയുടെ അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി.

അടുത്തവർഷം ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ 7 മണ്ഡലങ്ങളിലും തങ്ങൾ സ്ഥാനാർഥികളെ നിർത്തുമെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇൻഡ്യ മുന്നണിയിലെ തുടർച്ചകൾക്ക് ഇനി സ്ഥാനമില്ലെന്നും കോൺഗ്രസ് അപ്രമാദിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നും ആം ആദ്മി പാർട്ടി വിമർശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ആം ആദ്മി പാർട്ടിയുമായി മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയതിനെ തുടർന്നാണ് മഞ്ഞുരുകൽ സാധ്യമായത്. അൽക്ക ലാംബയുടെ പ്രസ്താവന വ്യക്തിപരമായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയെന്നും ഡൽഹി മന്ത്രിസഭയിലെ അംഗം കൂടിയായ സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.

ഇൻഡ്യ മുന്നണി തകർച്ചയുടെ വക്കിലാണെന്ന് ബിജെപി സമൂഹമാധ്യമം അക്കൗണ്ടുകൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പാർട്ടി അംഗങ്ങളോട് സംയമനം പാലിക്കണം എന്ന് ആവശ്യപ്പെട്ട ആം ആദ്മി പാർട്ടിയിലെ മുതിർന്ന നേതാവ് ഗോപാല്‍ റായ്, മുംബൈയിൽ നടക്കാനിരിക്കുന്ന ഇന്ത്യ മുന്നണിയുടെ മൂന്നാം യോഗത്തിൽ താൻ പങ്കെടുക്കുമെന്നും വ്യക്തമാക്കി.

Similar Posts