എല്ലാവരും ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നു; വോട്ട് രേഖപ്പെടുത്തി അല്ലു അര്ജുന്
|നടന് ജൂനിയര്‍ എന്‍ടിആറും വോട്ട് ചെയ്തു
ഹൈദരാബാദ്: തെലങ്കാന 119 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനു തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. സിനിമാതാരം അല്ലു അര്ജുന് അടക്കമുള്ള താരങ്ങള്‍ വോട്ട് രേഖപ്പെടുത്തി. എല്ലാവരും ഉത്തരവാദിത്തത്തോടെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് താരം അഭ്യര്‍ഥിച്ചു.
VIDEO | "I request each and everyone of you to come and cast your vote responsibly," says actor @alluarjun after casting his votes in Hyderabad.#TelanganaElections2023 #AssemblyElectionsWithPTI pic.twitter.com/zCPqhoULZm
— Press Trust of India (@PTI_News) November 30, 2023
അതിരാവിലെ തന്നെ ഹൈദരാബാദ് ജൂബിലി ഹില്‍സിലെ ബിഎസ്എൻഎൽ സെന്റിലുള്ള 153-ാം നമ്പര്‍ പോളിങ് ബൂത്തിലാണ് താരം വോട്ട് ചെയ്തത്. നടന് ജൂനിയര്‍ എന്‍ടിആറും വോട്ട് ചെയ്തു. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയും കുടുംബവും ഹൈദരാബാദില്‍ തന്നെയാണ് വോട്ട് ചെയ്തത്.
VIDEO | Actor @alluarjun arrives at a polling booth in Jubilee Hills in Hyderabad to cast his vote.#TelanganaElections2023 #AssemblyElectionswithPTI pic.twitter.com/XMh3YxfyPz
— Press Trust of India (@PTI_News) November 30, 2023
ഭരണകക്ഷിയായി ബി.ആർ.എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന തെലങ്കാനയിൽ 3 കോടി 17 ലക്ഷം വോട്ടർമാർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഒരു ട്രാന്‍സ്ജെന്‍ഡർ ഉള്‍പ്പെടെ 2290 സ്ഥാനാർഥികളാണ് തെലങ്കാനയില്‍ ജനവിധി തേടുന്നത്. 45000 പൊലീസുകാരെ കൂടാതെ 50 കമ്പനി കേന്ദ്ര സേനയെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്.
VIDEO | Actor Jr NTR (@tarak9999) arrives at a polling booth in Hyderabad to cast his vote.#TelanganaElections2023 #AssemblyElectionswithPTI pic.twitter.com/Zqg72yQsKv
— Press Trust of India (@PTI_News) November 30, 2023
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന വോട്ടെടുപ്പാണ് തെലങ്കാനയിൽ നടക്കുന്നത്. ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയും പ്രചരണ രംഗത്ത് സജീവമായിരുന്നു. കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രഭാവവുമാണ് ബി .ആർ എസിന്റെ തുറുപ്പുചീട്ട്. രാഹുൽ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂർണമായി കളത്തിലിറക്കിയ കോൺഗ്രസ് കർണാടക മാതൃകയിൽ 6 ഗ്യാരണ്ടികള്‍ നൽകിയാണ് വോട്ടു ചോദിച്ചത്.
. @tarak9999 with family to cast their vote.#TelanganaElections2023 pic.twitter.com/cbdPFDLl2O
— WORLD NTR FANS (@worldNTRfans) November 30, 2023
Megastar #Chiranjeevi with family arrived to cast vote#TelanganaElections2023 pic.twitter.com/XLFGAng2ss
— ARTISTRYBUZZ (@ArtistryBuzz) November 30, 2023