India
Alwar judge files FIR over son’s ‘Rs.10,000 shoe’ being stolen from temple,‘Rs.10,000 shoe’ being stolen from temple,ക്ഷേത്ര ദർശനത്തിനിടെ  10,000 രൂപയുടെ ഷൂ കാണാതായി, ജഡ്ജിയുടെ പരാതിയിൽ കേസ്,

പ്രതീകാത്മക ചിത്രം

India

'ക്ഷേത്ര ദർശനത്തിനിടെ മകന്റെ 10,000 രൂപയുടെ ഷൂ കാണാതായി'; ജഡ്ജിയുടെ പരാതിയിൽ കേസ്

Web Desk
|
28 Aug 2023 2:46 AM GMT

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ജഡ്ജി പൊലീസിനോട് ആവശ്യപ്പെട്ടു

ജയ്പൂർ: ക്ഷേത്രദർശനത്തിനിടെ മകന്റ 10,000 രൂപയുടെ ഷൂ കാണാതായതായി പരാതി. രാജസ്ഥാനിലെ അൽവാറിലെ പോക്സോ കോടതിയിലെ ജഡ്ജിയായ ജഗന്ദ്ര അഗർവാളാണ് പരാതി നൽകിയിരിക്കുന്നത്. ജഡ്ജിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസമാണ് ഭാര്യക്കും മകനുമൊപ്പം ജയ്പൂരിലെ ബ്രിജ് നിധി ക്ഷേത്രത്തിൽ ജഗന്ദ്ര അഗർവാൾ പോയത്. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ പടിക്കെട്ടിൽ 10,000 രൂപ വിലമതിക്കുന്ന ഷൂ കഴിച്ചുവെച്ചിരുന്നു. എന്നാൽ ക്ഷേത്രത്തിൽ നിന്ന് ഇറങ്ങുമ്പോൾ അത് സ്ഥലത്തുണ്ടായിരുന്നില്ല. ആരോ മോഷ്ടിച്ചുകൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു. .

ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ജഡ്ജി പൊലീസിനോട് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വിദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് മനക് ചൗക്ക് സർക്കിൾ ഓഫീസർ ഹേമന്ത് കുമാർ ജാഖർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts