അമരീന്ദർ സിങ് - അമിത് ഷാ കൂടിക്കാഴ്ച ഇന്ന്; സഖ്യ ചർച്ചകള്‍ ഉണ്ടായേക്കും
|കഴിഞ്ഞ മാസം കോൺഗ്രസ് വിട്ട അമരീന്ദർ സിങ് ഇന്നലെയാണ് പഞ്ചാബിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. അമരീന്ദറിനൊപ്പം കർഷക സംഘടന പ്രതിനിധികളും കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസമാണ് അമരീന്ദർ സിങ് പഞ്ചാബിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. അമിത് ഷായുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ച്ചയിൽ സഖ്യ ചർച്ചകളും ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ മാസമാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം മറ്റു പാർട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അമരീന്ദർ അറിയിച്ചു. അതിനുശേഷമാണ് പുതിയപാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. നവ്ജോത് സിങ് സിദ്ദുവുമായുള്ള പടലപ്പിണക്കങ്ങളെത്തുടർന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് കോൺഗ്രസ് വിട്ടത്. സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രിയാവുന്നതിൽ നിന്ന് എന്ത് വിലകൊടുത്തും തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.