പഞ്ചാബികള്‍ പഞ്ചാബിയത്തിന്‍റെ വീര്യം പ്രകടിപ്പിച്ചുവെന്ന് അമരീന്ദര്‍ സിങ്
|ജനങ്ങളുടെ വിധിയെ ഞാൻ എല്ലാ വിനയത്തോടെയും സ്വീകരിക്കുന്നു
പഞ്ചാബിലെ ചരിത്രപരമായ വിധിയെ മാനിക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബികള്‍ പഞ്ചാബിയത്തിന്‍റെ വീര്യം പ്രകടിപ്പിച്ചുവെന്നും സിങ് ട്വിറ്ററില്‍ കുറിച്ചു.
"ജനങ്ങളുടെ വിധിയെ ഞാൻ എല്ലാ വിനയത്തോടെയും സ്വീകരിക്കുന്നു. പഞ്ചാബികൾ വിഭാഗീയതയ്ക്കും ജാതിക്കും അതീതമായി ഉയർന്ന് വോട്ട് ചെയ്തുകൊണ്ട് പഞ്ചാബിയത്തിന്‍റെ യഥാർഥ വീര്യ പ്രകടിപ്പിച്ചു." എന്നായിരുന്നു അമരീന്ദര്‍ സിങിന്‍റെ ട്വീറ്റ്. പാട്യാല മണ്ഡലത്തില്‍ ദയനീയമായ പരാജയം നേരിട്ടിരിക്കുകയാണ് അമരീന്ദര്‍. ആം ആദ്മി സ്ഥാനാര്‍ഥി അജിത് പാല്‍ സിങ് കോഹ്‍ലിയാണ് മുന്‍മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദൾ സ്ഥാനാർത്ഥി ഹർപാൽ ജുനേജയാണ്. കോൺഗ്രസ് സ്ഥാനാർത്ഥു വിഷ്ണു ശർമ്മയ്ക്കും പിന്നിൽ നാലാം സ്ഥാനത്താണ് ക്യാപ്റ്റൻ കോൺഗ്രസുമായി പിരിഞ്ഞ് സ്വന്തം പാർട്ടി പ്രഖ്യാപിച്ചാണ് അമരീന്ദർ ഇത്തവണ മത്സരത്തിനിറങ്ങിയത്. പഞ്ചാബ് ലോക് കോൺഗ്രസ് എന്ന ക്യാപ്റ്റന്‍റെ പാർട്ടി ബിജെപി സഖ്യ കക്ഷിയാണ്.
പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും ആം ആദ്മിയെ അഭിനന്ദിച്ചു. ''ജനങ്ങളുടെ ശബ്ദം ദൈവത്തിന്‍റെ ശബ്ദമാണ്. ജനവിധിയെ വിനയപൂര്‍വം സ്വീകരിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങള്‍'' സിദ്ദു ട്വിറ്ററില്‍ കുറിച്ചു.
Capt Amarinder Singh says "I accept the verdict of the people with all humility. Punjabis have shown true spirit of Punjabiyat by rising and voting above sectarian and caste lines." pic.twitter.com/wo79r4EsAZ
— ANI (@ANI) March 10, 2022