അമർനാഥിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി; നാൽപത് പേർ കൂടി കുടുങ്ങിക്കിടക്കുന്നു
|40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു
അമര്‍നാഥ്: ജമ്മുകശ്മീരിലെ അമർനാഥിൽ മേഘ വിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. 40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
ഗുഹാക്ഷേത്രത്തിനു സമീപം കുടുങ്ങിയ വരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. തീർത്ഥാടനം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ പുതിയ തീർഥാടക സംഘം അമർനാഥിലെക്ക് യാത്ര തിരിച്ചു. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകള്‍ സംയുക്തമായാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീര്‍ ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എൻഡിആർഎഫ് അടക്കമുള്ള സേനകൾ സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുകയാണ്.മുകൾ ഭാഗത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് ഗുഹയ്ക്ക് മുകളിൽ നിന്ന് വെള്ളം കയറിയിരുന്നു. തീർഥാടകരുടെ ഭക്ഷണ ശാലകളും ഒഴുകി പോയിരുന്നു. സേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.