India
Amit Shah on non confidence motion
India

"ചില ഭരണങ്ങൾ യുഗങ്ങളോളം ജനം ഓർത്തു വയ്ക്കും, മോദി ഭരണം അത്തരത്തിലൊന്ന്": അമിത് ഷാ

Web Desk
|
9 Aug 2023 12:38 PM GMT

"സർക്കാരിൽ ജനത്തിന് അവിശ്വാസമില്ല, പ്രമേയം അവരെ പരിഭ്രാന്തരാക്കാൻ"

കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിരിക്കുന്നതെന്നും കള്ളങ്ങൾ നിറച്ചതാണ് അതെന്നും അമിത് പറഞ്ഞു.

"സർക്കാരിന് എതിരെ ജനങ്ങൾക്കോ സഭയ്‌ക്കോ അവിശ്വാസം ഇല്ലാത്തപ്പോൾ ആണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ട് വന്നത്. ചില ഭരണങ്ങൾ യുഗങ്ങളോളം ജനം ഓർത്തു വയ്ക്കും. മോദി ഭരണം അത്തരത്തിലൊന്നാണ്. ആദർശത്തിന്റെ രാഷ്ട്രീയം ആണ് എൻഡിഎക്ക്. പാവങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി പ്രവർത്തിച്ചു, പാവപ്പെട്ട വനിതകൾക്ക് ഗ്യാസ് കണക്ഷൻ ലഭിച്ചു, കോടിക്കണക്കിന് കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ ലഭിച്ചു.

കർഷകരുടെ കടം എഴുതി തള്ളും എന്ന യുപിഎ വാഗ്ദാനം പൂർണമായില്ല. ഞങ്ങൾ കടം എഴുതി തള്ളില്ല, പകരം അവർക്ക് കടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. കർഷകരുടെ അക്കൗണ്ടിൽ കേന്ദ്ര സർക്കാർ പണം നിക്ഷേപിച്ചു. സർക്കാരിൽ അവിശ്വാസം പ്രതിപക്ഷത്തിന് ഉണ്ടാകും. എന്നാൽ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് ഉണ്ടാകില്ല. മോദി വികസനത്തിന്റെ രാഷ്ട്രീയമാണ് കൊണ്ടു വന്നത്.

കഴിഞ്ഞ കാലത്ത് അഴിമതിയും കുടുംബാധിപത്യവും ആണ് രാജ്യം ഭരിച്ചത്. അങ്ങിങ്ങായി ഇപ്പോഴും കുടുംബാധിപത്യം, അഴിമതി എന്നിവ നിലനിൽക്കുന്നു. അത് കൊണ്ടാണ് ഇവയോട് രാജ്യം വിടാൻ പ്രധാന മന്ത്രി ആവശ്യപ്പെട്ടത്. ഏത് മാർഗത്തിലും അധികാരത്തിൽ തുടരുക എന്നതാണ് കോൺഗ്രസ് നയം. അധികാരത്തിനു വേണ്ടി അഴിമതി കാണിക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസിന്. കോവിഡ് വാക്‌സിനേ മോദി വാക്‌സിൻ എന്ന് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പരിഹസിച്ചു. മോദി വാക്‌സിൻ എടുക്കരുത് എന്ന് പറഞ്ഞു. ലോകം മോദിക്ക് നൽകിയ അംഗീകാരം രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ച അംഗീകാരം ആണ്". അമിത് ഷാ പറഞ്ഞു.

Similar Posts